go

പ്രളയസെൽഫി; മന്ത്രി മഹാജന്റെ ക്ലിക്ക് വിവാദത്തിലേക്ക്

mby-selfie
മന്ത്രി ഗിരീഷ് മഹാജന്റെ വിവാദ സെൽഫി
SHARE

 മുംബൈ∙ പ്രളയദുരിത മേഖലയിൽ നിന്നുള്ള മന്ത്രിയുടെ സെൽഫി വിവാദമായി. ജലവിഭവമന്ത്രി ഗിരീഷ് മഹാജനാണ് കോലാപുരിൽ പ്രളയക്കെടുതികൾ വിലയിരുത്താനുള്ള യാത്രയ്ക്കിടെ 2 സെൽഫി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ജനങ്ങൾ കടുത്ത ദുരിതം നേരിടുമ്പോൾ പുഞ്ചിരിച്ച് കൈവീശിക്കാണിക്കുന്ന മന്ത്രിയുടെ വിഡിയോ വിമർശനത്തിനു കാരണമായി. ബിജെപിക്കാരനായ മന്ത്രിയുടെ രാജിയും പ്രതിപക്ഷം ആവശ്യപ്പെട്ടു. ദുരിതമേഖലകളിൽ വിനോദസഞ്ചാരം നടത്തുകയാണ് മന്ത്രിയെന്ന് എൻസിപി വക്താവ് നവാബ് മാലിക്ക് കുറ്റപ്പെടുത്തി. കണ്ണീരിൽ ആഹ്ലാദിക്കുന്ന സർക്കാരിന്റെ സ്വഭാവമാണ് വ്യക്തമാകുന്നതെന്ന് കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് പറഞ്ഞു. വീണ്ടും അധികാരത്തിൽ എത്താനാകുമെന്ന മൂഡമായ ആത്മവിശ്വാസമാണ് ഭരണപക്ഷത്തെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നതെന്ന് എംഎൻഎസ് നേതാവ് രാജ് താക്കറെ ആരോപിച്ചു. അതേസമയം വീട്ടിൽ ഇരുന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളെ വിമർശിക്കുന്നതിനു പ്രതിപക്ഷ നേതാക്കൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കണമെന്ന് മഹാജൻ പ്രതികരിച്ചു. കഴിഞ്ഞ 4 ദിവസമായി സഹായമെത്താത്ത സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു താൻ. ദുരിതാശ്വാസ പ്രവർത്തനത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് മന്ത്രി അഭ്യർഥിച്ചു. 2015ൽ ജൽഗാവിലെ സ്‌കൂളിൽ നടന്ന പൊതുപരിപാടിയിൽ അരയിൽ തോക്കു തിരുകി മഹാജൻ പങ്കെടുത്തത് വിവാദമായിരുന്നു.

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama