go

ദുരിതബാധിതർക്ക് സാന്ത്വനമായി അടൂരിലെ എസ്എൻഡിപി യോഗം യൂത്ത് മൂവ്‌മെന്റ് പ്രവർത്തകർ

pic
SHARE

അടൂർ∙പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് സഹായ ഹസ്തവുമായി അടൂർ യൂണിയനിലെ എസ്എൻഡിപി യോഗം യൂത്ത് മൂവ്‌മെന്റ് പ്രവർത്തകർ കുട്ടനാട് യൂണിയനിലെ എസ്എൻഡിപി  ശാഖാ യോഗങ്ങൾ  സന്ദർശിച്ചു. പട്ടയിൽ കുഞ്ഞു കുഞ്ഞു മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള അടൂർ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മാനേജ്‌മെന്റിൻ്റെ ധനസഹായത്തോടെ സമാഹരിച്ച വസ്ത്രങ്ങളും,ഭക്ഷണസാമഗ്രികളും, കുടിവെള്ളവും പ്രളയബാധിതർക്ക് വിതരണം ചെയ്തു. 

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന്റെ നിർദേശപ്രകാരം യോഗം അസിസ്റ്റന്റ് സെക്രട്ടറിമാരായ എബിൻ ആമ്പാടിയിൽ, പച്ചയിൽ സന്ദീപ്‌ എന്നിവരുടെ നേതൃത്വത്തിൽ അടൂർ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അനിൽ നെടുംമ്പള്ളിൽ, സെക്രട്ടറി സുജിത്ത് മണ്ണടി എന്നിവർ അടങ്ങിയ സംഘമാണ് ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. 

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama