go

മാന്നാനം കെഇ കോളജിൽ സ്വയം പ്രതിരോധ പരിശീലനം

mannam-ke
സ്വയം പ്രതിരോധ പരിശീലനം പ്രിൻസിപ്പൽ ഡോ. ആന്റണി തോമസ് ഉദ്ഘാടനം ചെയ്യുന്നു
SHARE

മാന്നാനം∙ കെഇ കോളജിൽ സംസ്ഥാന പൊലീസ് വകുപ്പിന്റെ നേതൃത്വത്തിൽ  വിദ്യാര്‍ഥിനികൾക്കായി സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ആന്റണി തോമസ് ഉദ്ഘാടനം ചെയ്തു. സെൽഫിനാൻസ് കോർഡിനേറ്റർ  മേജർ ജോണി തോമസ് സംസാരിച്ചു, ഫാക്കൽറ്റി കോർഡിനേറ്റേർ പ്രിയ എസ് ദേവ്, സ്റ്റുഡന്റ്സ് കോർഡിനേറ്റേഴ്‌സ് നിത്യ പി  ബാബു, യദു ആർ കൃഷ്ണൻ എന്നിവർ സംസാരിച്ചു

കോട്ടയം ജില്ലാ  പൊലീസ് മേധാവി  ഹരിശങ്കർ ഐപിഎസിന്റെ നിർദേശാനുസരണം കോട്ടയം ജില്ലാ നോഡൽ ഓഫീസർ വിനോദ്പിള്ളയുടെയും വനിതാസെൽ ഇൻസ്‌പെക്ടർ എൻ. ഫിലോമിനയുടെയും മേൽനോട്ടത്തിൽ ആണ് പരിശീലനം നടക്കുന്നത്. കെഇ കോളജിലെ ക്ലാസ്സ്‌ നയിച്ചത് സീനിയർ സിവിൽപോലീസ് ഓഫീസർ  ജൂബിനാബീവിയും,സിവിൽ പോലീസ്ഓഫീസർ ഷാഹിദാബീഗവും ആണ്.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama