go

ജലസംരക്ഷണത്തിന് ‘മഴത്തുള്ളി’കളുമായി ഹലോ റെസിഡൻസ് അസ്സോസിയേഷൻ

hello
ഒറ്റപ്പാലം നഗരസഭാ ചെയർമാൻ നാരായണൻ നമ്പൂതിരി ജലസംരക്ഷണ സെമിനാർ ഉദ്ഘാടനം ചെയ്യുന്നു.
SHARE

ഒറ്റപ്പാലം∙ ഹലോ റെസിഡൻസ് അസ്സോസിയേഷന്‍റെ നേതൃത്വത്തിൽ ‘മഴത്തുള്ളികൾ’ എന്ന പേരിൽ ജല സംരക്ഷണ സെമിനാർ ഒറ്റപ്പാലം നഗരസഭാ ചെയർമാൻ നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഹലോ പ്രസിഡന്‍റ് കെ പി മുരളീധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രഷറർ മുകുന്ദൻ സ്വാഗതവും, കൗൺസിലർമാരായ സുജി വിജയൻ, ബിന്ദു ടീച്ചർ എന്നിവർ ആശംസയർപ്പിച്ചു. 

നിരവധി റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു സംസാരിച്ചു. തൃശൂർ മഴപൊലിമ സംഘടനയിലെ പ്രതിനിധി സിബിൻ പോൾ, വെൽ റീചാർജിംഗ് എന്ന വിഷയത്തെക്കുറിച്ച്  ക്ലാസ് എടുത്തു. 

ഹലോ റെസിഡൻസ് അസ്സോസിയേഷൻ 500 മഴക്കുഴികൾ കുഴിക്കുന്നതിന്റെ പ്രവർത്തന ഉദ്ഘാടനം നടത്തി. ജല സംരക്ഷണത്തിന്റെ ഭാഗമായി ഒരു കുളം നന്നാക്കി സംരക്ഷിക്കുവാൻ തീരുമാനിച്ചു.സെമിനാറിൽ പങ്കെടുത്തവർക്ക് ഹലോ ജോയിന്റ് സെക്രട്ടറി ജഗന്നിവാസന്‍ നന്ദി പ്രകാശിപ്പിച്ചു.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama