go

നിർദ്ധന രോഗികൾക്കായി ആംബുലൻസ് സർവീസ്

flaggoff
ആംബുലൻസ് സർവീസ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം നിർവഹിക്കുന്നു
SHARE

അടൂർ∙എസ്എൻഡിപി അടൂർ യൂണിയൻ യൂത്ത് മൂവ്‌മെന്റ് പുതിയ കർമ്മ രംഗത്തേക്ക്. നിർദ്ധനരായ രോഗികൾക്കായി ആംബുലൻസ് സർവീസ് ആരംഭിച്ചു. താലൂക്ക് പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ സെക്രട്ടറി സുജിത് മണ്ണടി തുങ്ങിയവരുടെ നേതൃത്വത്തിലാണ് ജീവകാരുണ്യ പ്രവർത്തന രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്.  കേരളത്തിലെ 14 ജില്ലകളിലെ രക്തദാതാക്കളുടെ കൂട്ടായ്മയായ ജീവാമൃതം പ്രവർത്തിക്കുന്നുണ്ട്.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്  ഡോ. എം.എൻ സോമൻ ,വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, അസിസ്റ്റന്റ് സെക്രട്ടറി  സന്ദീപ് പച്ചയിൽ ,അസിസ്റ്റന്റ് സെക്രട്ടറി എബിൻ അമ്പാടിയിൽ  തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama