go

കാഞ്ഞിരപ്പള്ളി ഡിവിഷന്‍ 11 കുഴല്‍കിണറുകള്‍ക്ക് ഫണ്ട് അനുവദിച്ചു

SHARE

കാഞ്ഞിരപ്പള്ളി ∙ കോട്ടയം ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനില്‍ പുതുതായി 11 കുഴല്‍ കിണറുകള്‍ കുഴിക്കുന്നതിന് താഴെ പറയുന്ന പ്രദേശങ്ങളില്‍ ഫണ്ട് അനുവദിച്ചതായി ജില്ലാ പഞ്ചായത്തംഗംഅഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു. സംസ്ഥാന ഭൂജലവകുപ്പ് ഉദ്യോഗസ്ഥരായ ജിയോളജിസ്റ്റുകള്‍ സ്ഥലപരിശോധന നടത്തി ജലലഭ്യതാസാധ്യത നിര്‍ണയിച്ച സ്ഥലങ്ങളിലാണ് കുഴല്‍കിണറുകള്‍ നിര്‍മിക്കുന്നത്.

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡില്‍ വാഴേപ്പറമ്പ് - കപ്പപ്പറമ്പ് ഭാഗം, 13-ാം വാര്‍ഡില്‍ പട്ടിമറ്റം - മോതീന്‍പറമ്പ് ഭാഗം, 15-ാം വാര്‍ഡില്‍ ആലുംപരപ്പ് കോളനി, 17-ാം വാര്‍ഡില്‍ വിഴിക്കത്തോട് - തോട്ടംകവല ഭാഗം എന്നിവിടങ്ങളിലും മണിമല ഗ്രാമപഞ്ചായത്തില്‍ 2-ാം വാര്‍ഡില്‍ വാറുകുന്ന് കോളനി, 14-ാം വാര്‍ഡില്‍ കപ്പിലാന്തോട്ടം ഭാഗം, വാഴൂര്‍ ഗ്രാമപഞ്ചായത്ത് 10-ാംവാര്‍ഡില്‍ ബ്ലോക്ക് പടി - അംഗന്‍വാടി ഭാഗം, എലിക്കുളം ഗ്രാമപഞ്ചായത്തില്‍ 4-ാംവാര്‍ഡില്‍ ചീരംകുളം കുടിവെള്ള പദ്ധതിക്കുവേണ്ടിയുള്ള കുഴല്‍കിണര്‍, 6-ാം വാര്‍ഡില്‍ മുളഞ്ഞനാംകുഴി ഭാഗം, 7-ാം വാര്‍ഡില്‍ പുളിക്കല്‍പീടിക ഭാഗം, 9-ാം വാര്‍ഡില്‍ പുതിയകംഭാഗം എന്നിവിടങ്ങളിലാണ് പുതിയ കുഴല്‍കിണറുകള്‍ നിര്‍മിക്കുക.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama