go

'സോങ് ഓഫ് സോങ്‌സ്' ഓണ്‍ലൈന്‍ കരോള്‍ മത്സരം

SHARE

കോട്ടയം∙  സോങ് ഓഫ് സോങ്‌സ് ഒൺലൈൻ എക്യുമെനിക്കൽ കാരൾ ഗാനമത്സരം മൂന്നാം സീസണിലേക്ക്. കഴിഞ്ഞ രണ്ട് സീസണുകളിലും എല്ലാ ക്രിസ്തീയ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ വിജയകരമായി നടന്നുവരുന്ന പരിപാടി, കേരളം നേരിട്ട പ്രളയദുരന്തത്തെത്തുടർന്ന് ഇത്തവണ മത്സരമെന്നതിലുപരി 4 വിഭാഗങ്ങളിലായി നവോത്ഥാന കേരളത്തിനൊരു കൈത്താങ്ങായി നടത്താൻ തീരുമാനിച്ചിരിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.

പാരിഷ്, സ്കൂൾ, കോളജ്, ഫാമിലി തലങ്ങളിലാവും പരിപാടി നടക്കുക. പങ്കെടുക്കാനാഗ്രഹിക്കുന്നവർ കാരൾഗാനങ്ങളുടെ വിഡിയോയോടൊപ്പം ഒരു മിനിട്ടുള്ള ഇൻട്രൊഡക്ഷൻ വിഡിയോയും ഡിസംബർ 28നുള്ളിൽ അയക്കണം. ഒപ്പം വീഡിയോയിൽ ദീപപ്രഭയും ഉണ്ടായിരിക്കണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫെയ്സ്ബുക്ക് പേജ് സന്ദര്‍ശിക്കുക.facebook/songofsongs.in, ബന്ധപ്പെടാനുള്ള നമ്പർ– ജസ്റ്റിൻ ജെ തച്ചിൽ–9961774455

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama