go

നൂറ്റിപ്പത്താം വാർഷിക ആഘോഷം ഇന്നു മുതൽ

SHARE

കാഞ്ഞിരപ്പള്ളി ∙ ഗവ ഹൈസ്ക്കൂൾ ( കുന്നും ഭാഗം) നൂറ്റിപ്പത്താം വാർഷിക ആഘോഷം ഇന്നു മുതൽ 30 വരെ കുട്ടികളുടെ ടാലന്റ് ലാബ് ഉൾപ്പടെ വിവിധ പരിപാടികളോടെ നടത്തും. 17 ന് രാവിലെ 10 മണിക്ക്  പൊതുസമ്മേളനവും പൂർവ വിദ്യാർത്ഥി സംഗമവും ഡോ. എൻ ജയരാജ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

അനുമോദന പ്രസംഗം ചിറക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ജയാ ശ്രീധർ നിർവഹിക്കും. അബ്ദുൽ  അസ്സീസ് അദ്ധ്യക്ഷത വഹിക്കും അമ്മിണിയമ്മ, റോസമ്മ റ്റീച്ചർ, ഡ ഇഒ  കെ. ആശിഷ്, കെ.വി. ദേവസ്യാ, എഇഓ രാജമ്മ റ്റീച്ചർ, കെ. സേതുനാഥ്, അഡ്വ. അഭിലാഷ് ചന്ദ്രൻ, ഷാജി നല്ലേപ്പറമ്പിൽ, പി.എം.സലിം, ഗീത റ്റീച്ചർ, സുധർമ്മ റ്റീച്ചർ, അരവിന്ദ് സാബു എന്നിവർ പ്രസംഗിക്കും.

സബ് ജില്ലയിൽ ബാക്സ് ട്രോക്കിൽ 200 - 100 - 50 മീറ്റർ ഇനങ്ങളിൽ ഒന്നാം സ്ഥാനവും റവന്യു ജില്ലയിൽ 200 മീറ്ററിൽ ഒന്നാം സ്ഥാനവും  കരസ്ഥമാക്കിയ ടോണി ടോമി, ഐറ്റി മേഖലയിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ സദനാ മോൾ പി.ബി. എന്നിവർക്ക് ജയാ ശ്രീധർ ഉപഹാരങ്ങൾ നൽകും. മുതിർന്ന പൂർവ അധ്യാപകരെ ജില്ലാ പഞ്ചായത്തംഗം ശശികലാ നായരും ആദരിക്കും.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama