go

'ചോലനായകർ'- കഥ പറയുന്ന ചിത്രങ്ങളുമായി അജീബ് കോമാച്ചി; പ്രദർശനം ഏപ്രിൽ 10 മുതൽ

cholanayakan1
SHARE

ഏഷ്യയിലെ തന്നെ ഏക ഗുഹാവാസികളായ ചോലനായ്ക്കരുടെ ജീവിതം പറയുന്ന ആഴമുള്ള ചിത്രങ്ങളുമായി പ്രശസ്ത ഫോട്ടോഗ്രഫർ അജീബ് കോമാച്ചി. 'ചോല നായകർ' എന്നു പേരിട്ട ഫോട്ടോ എക്സിബിഷൻ ഏപ്രിൽ 10 മുതൽ 16 വരെ കോഴിക്കോട് ആർട്ട് ഗാലറിയിൽ നടക്കുന്നു.

cholanayakan3

മലപ്പുറം ജില്ലയിലെ നിലമ്പൂർ ഉൾക്കാടുകളിലാണ് ചോലനായകരുടെ ഗുഹാജീവിതം.സാധാരണ ജനങ്ങളുമായി വളരെ അകലം പാലിക്കുന്ന ഇവരെ കഴിഞ്ഞ അഞ്ചു വർഷത്തോളം പിന്തുടർന്നെടുത്തതാണീ ചിത്രങ്ങൾ. ലളിതകലാ അക്കാദമിയുടെ സ്പോണ്സർഷിപ്പിൽ നടത്തുന്ന ഈ എക്സിബിഷൻ ഏപ്രിൽ പത്തിന് 4 മണിക്ക് ചോലനായ്ക്കരിലെ ചെറുപ്പക്കാർ ചേർന്നാണ് നിർവഹിക്കുന്നത്.

cholanayakan2

ചോലനായക യുവാവ് വിനോദ് മുഖ്യപ്രഭാഷണം നടത്തും. പി മുസ്തഫ, എം സുചിത്ര, ഇന്ദുമേനോൻ [കിർത്താഡ്‌സ് ] തുടങ്ങിയവർ സംസാരിക്കുന്നു.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama