go

കേരള നിയമസേവന അതോറിറ്റി പാറത്തോട്ടിൽ സഞ്ചരിക്കുന്ന അദാലത്ത് നടത്തി

adhalath
SHARE

പാറത്തോട് ∙ കേരള നിയമസേവന അതോറിറ്റി  ‘കോടതി വീട്ടുമുറ്റത്ത്’ എന്ന മുദ്രാവാക്യവുമായി സഞ്ചരിക്കുന്ന അദാലത്ത് നടത്തി. പാറത്തോട് ടൗണിൽ ഹോം ഗാർഡിനെ നിയമിക്കുക, മിറർ സ്ഥാപിക്കുക, ഹൈമാറ്റ്സ് ലൈറ്റ് പ്രവർത്തിപ്പിക്കുക, വെയിറ്റിങ് ഷെഡ് നിർമ്മിക്കുക എന്നീ ആവശ്യങ്ങൾ അദാലത്തിൽ വന്നു. ഭവനവായ്പ എടുത്ത് തുക അടച്ചശേഷം ആധാരം തിരികെ ലഭിച്ചില്ലായെന്ന പരാതിയാണ് കൂടുതലും ലഭിച്ചത്.

പബ്ളിക്ക് ലൈബ്രറി പ്രസിഡന്റ് ടി.എ. സെയിനില്ലാ, സാമൂഹ്യ പ്രവർത്തകൻ സാജൻ വർഗീസ് എന്നിവരും പരാതി സമർപ്പിച്ചവരിൽ പെടുന്നു. അഡ്വ. രഘു  ബി. മേനോൻ, അഡ്വ. ആര്യാ സുരേന്ദ്രൻ, എച്ച്. അബ്ദുൽ അസ്സീസ്, കെ.ഒ. മനോജ്, വിപിൻ രാജ് എന്നിവർ നേതൃത്വം നൽകി.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama