go

ലഹരി വിരുദ്ധ ബോധവത്കരണവും സൈക്കിൾ റാലിയും

drugs-ralli
SHARE

പാലാ ∙ ഇടമറ്റം– സ്കൂൾ ജാഗ്രത സമിതിയുടെ തീരുമാനപ്രകാരം കെ.ടി.ജെ.എം ഹൈസ്കൂളിലെ 'വിമുക്തി' ക്ലബിന്റെയും എക്സൈസ് വകുപ്പിന്റെയും  സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി. മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. റെനി ബി‍ജോയി ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഹെഡ്മാസ്റ്റർ‌ ശ്രീ. ബെന്നി തോമസ്, പി.ടി.എ പ്രസിഡന്റ് ശ്രീ വിൻസെന്റ് കണ്ടത്തിൽ, വാർഡ് മെമ്പർ ശ്രീമതി. മഞ്‍ജു വിജയൻ, വ്യാപാരി വ്യവസായി സമിതി അംഗം ശ്രീ. രാജേഷ് ജോർജ്ജ്, ലഹരി വിമുക്തി ക്ലബ് കൺവീനർ സി. നീത റ്റോം എഫ്.സി.സി എന്നിവർ സംസാരിച്ചു.

drugs-cycle-ralli
drugs-class

എക്സൈസ് ഓഫീസർ ശ്രീ. ബെന്നി സെബാസ്റ്റ്യൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. തുടർന്ന് പൈകയിലേക്ക് നടത്തിയ കുട്ടികളു‌ടെ ലഹരി വിരുദ്ധ സന്ദേശ റാലി എക്സൈസ് ഇൻസ്പെക്ടർ കെ.ബി. ബിനു ഫ്ളാഗ് ഓഫ് ചെയ്തു. പൈക വ്യാപാരി വ്യവസായി സമിതി റാലിക്ക് പൈകയിൽ സ്വീകരണം നൽകുകയും പാലാ സിഐ ശ്രീ. വി.എ. സുരേഷ് റാലിക്ക് അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.  

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama