go

‘ജെയുഎക്സ്- കോം അരീന’ 30, 31 തീയതികളിൽ

comarena-1
SHARE

പാലാ ∙ സെന്റ് തോമസ് കോളജ് കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 13-ാമത് അഖിലേന്ത്യാ കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് ഫെസ്റ്റ് ‘ജെയുഎക്സ്-കോം അരീന’ 30, 31 തീയതികളിൽ നടക്കും. അഖിലേന്ത്യാതലത്തിൽ അംഗീകൃത യൂണിവേഴ്സിറ്റികളിലോ, കോളജുകളിലോ പഠനം നടത്തുന്ന യുജി., പിജി വിദ്യാർഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. 10 ഇനങ്ങളിലായി നടത്തപ്പെടുന്ന മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് 1,71,000 രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതാണ്. ജെയുഎക്സ് (ജെയ്ൻ ഡീം ടുബി യൂണിവേഴ്സിറ്റി ഒാൺലൈൻ ലേണിങ് ഹബ്ബ്) ആണ് ഇൗ വർഷത്തെ കോം അരീനയുടെ റ്റൈറ്റിൽ സ്പോൺസർ. കെ.പി.നമ്പൂതിരീസ്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവർ കോ-സ്പോൺസർമാരാണ്.

ബിസിനസ്സ് ക്വിസ്, ട്രഷർ ഹണ്ട്, ചെസ്സ്, ഷീ-ഒാൺഡ്രപ്രണർ, ബെസ്റ്റ് മാനേജ്മെന്റ് ടീം, ഐപിഎൽ ലേലം, സോളോ, ഫുട്ബോൾ, സ്പോട്ട് ഫോട്ടോഗ്രഫി, ഒാൺലൈൻ ഫോട്ടോഗ്രഫി തുടങ്ങി വിദ്യാർഥികളുടെ വിവിധ കഴിവുകൾ മാറ്റുരയ്ക്കപ്പെടുന്ന മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. എല്ലാവർഷവും ഇതോടൊപ്പം നടത്തിവരുന്ന ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കുവേണ്ടിയുള്ള ‘ജൂനിയർ കോം അരീന’ സെപ്റ്റംബർ 20 ന് കൂടുതൽ പുതുമകളോടെ നടത്തും.

കോം അരീനയുടെ ഔദ്യോഗിക പോസ്റ്റർ, കോളജ് പ്രിൻസിപ്പൽ റവ. ഡോ. ജെയിംസ് ജോൺ മംഗലത്ത് പ്രകാശനം ചെയ്തു. വകുപ്പ് അധ്യക്ഷൻ ബോബി സൈമൺ, കൊമേഴ്സ് ഫോറം ഡയറക്ടർ ഡോ. ബാബു ജോസ്, സ്റ്റാഫ് കോർഡിനേറ്റർ സെബിൻ മാത്യു, സ്റ്റുഡന്റ്സ് കോഡിനേറ്റർമാരായ സെബാസ്റ്റ്യൻ ടോം, റിജോ ജോസ്, അഖിലേഷ് കെ.പി. എന്നിവർ പ്രസംഗിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9446449191, 9633138056

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama