go

പൂഞ്ഞാർ എൻജീനിയറിങ് കോളേജിൽ പൂർവ്വ വിദ്യാർഥി സമ്മേളനം

SHARE

പൂഞ്ഞാർ ∙ ഐഎച്ച്ആർഡിയുടെ പൂഞ്ഞാർ എൻജീനിയറിങ് കോളജിൽ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ചു കോളജിൽ പഠിച്ച മുഴുവൻ പൂർവ്വ വിദ്യാർഥികളുടെയും കൂട്ടായ്മയായി ‘ഗ്രാൻഡ് അലുമ്‌നി  മീറ്റ്’ നടത്തി. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പി.സി. ജോർജ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. കോളജിലെ 2001- 2005 ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ  ബാച്ചിലെ കുട്ടികൾ ഏർപ്പെടുത്തിയ സ്കോളർഷിപ് തുക പ്രിൻസിപ്പൽ  ഡോ.ഇ.എസ്.ജയചന്ദ്രൻ ചടങ്ങിൽ ഏറ്റുവാങ്ങി.

കോളജിലെ 2005 ഇലക്ട്രോണിക്സ് എൻജീനിയറിങ് ബാച്ചിലെ വിദ്യാർഥിനിയും ഇപ്പോൾ ബാംഗ്ലൂർ മൈക്രോസോഫ്റ്റിൽ ജീവനക്കാരിയുമായ ഷിജിമോൾ രചിച്ച കമ്പ്യൂട്ടർ സയൻസിലെ നവീന മേഖലകളെ കുറിച്ചുള്ള രണ്ട്  ഗ്രന്ഥങ്ങൾ പി.സി. ജോർജ് എംഎൽഎയും മുൻ പ്രിൻസിപ്പൽ പ്രൊഫ. ഡോ. റ്റി.കെ. മണിയും ചേർന്ന് പ്രകാശനം ചെയ്‌തു. 2000-2004  വർഷത്തിൽ കോളജിലെ ആദ്യ ബാച്ചിലെ കുട്ടികളെ പഠിപ്പിച്ച എല്ലാ അധ്യാപകരെയും ആദരിക്കുന്ന ഗുരുവന്ദനം എന്ന പരിപാടി ചടങ്ങിന് മാറ്റു കൂട്ടി. 

അലുമ്‌നി കോർഡിനേറ്റർ അഞ്ചൽ ജെ. വട്ടക്കുന്നേൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ എല്ലാ ബാച്ചുകളിൽ നിന്നുമുള്ള കുട്ടികൾ പങ്കെടുത്തു. വകുപ്പ് മേധാവികളായ ഷൈൻ പി. ജയിംസ്, രാജേഷ് കെ.ആർ., മുൻ പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടി.കെ. മണി, അലുമ്‌നി പ്രതിനിധിയായി റോമി ജോയി എന്നിവരും സംസാരിച്ചു.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama