go

(ജെസിഐ) കുട്ടികളുടെ വിഭാഗത്തിൽ മികച്ച ചെയർപേഴ്സൺ അനു രെജു

jci-anu-reju
SHARE

മൂവാറ്റുപുഴ: ജൂണിയർ ചേംബർ ഇന്‍റർനാഷ്ണൽ (ജെസിഐ)  സോൺ 20ൽ കുട്ടികളുടെ വിഭാഗത്തിൽ മികച്ച ചെയർപേഴ്സണായി മൂവാറ്റുപുഴ ഇഗ്നൈറ്റിലെ അനു രെജുവിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷത്തെ മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ്. 20000 പേർക്ക് സൗജന്യമായി ദന്തൽ ചെക്കപ്പുകളും തുടർ ചികിത്സയും,  പൊതുയിടങ്ങളിൽ ചെടികൾ നട്ടുപരിപാലിക്കൽ, ജലത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചു ബോധവൽക്കരണം, വേനൽക്കാലത്ത് കിളികൾക്ക് ദാഹജലം ഒരുക്കിക്കൊണ്ടുള്ള കുടിനീര് പദ്ധതി, സ്കൂൾ‌ കുട്ടികൾക്ക് സൈബർക്രൈം-ലഹരിയെകുറിച്ച് ബോധവൽക്കരണം,

പരീക്ഷപേടി മാറാൻ സ്കൂളുകളിൽ ക്ലാസ്, കുട്ടികളുടെ പോക്കറ്റ് മണി ഉപയോഗിച്ച് ഒാണത്തിന് നിർധന കുടുംബങ്ങൾക്ക് വസ്ത്രങ്ങളും ഭക്ഷ്യസാധനങ്ങളും വിതരണം ചെയ്ത ഒാണപ്പുടവ സമർപ്പണം, ഡയബറ്റിക് -മെഡിക്കൽ ക്യാന്പുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് അനു രെജുവിന്‍റെ നേതൃത്വത്തിലുള്ള ഇഗ്നൈറ്റിലെ ജെജെ വിംഗ് നടപ്പാക്കിയത്. മൂവാറ്റുപുഴ നക്ഷത്ര കൺവൻഷൻ സെന്‍ററിൽ നടന്ന സോൺകോൺഫ്രൻസിൽ സോൺപ്രസിഡന്‍റ് രജനീഷ് അവിയൻ അവാർഡ് സമ്മാനിച്ചു.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama