സ്രാവുകളുടെ ചിറക് വ്യാപാരം: നിരോധനം പിൻവലിക്കണമെന്ന് കെ.വി.തോമസ് എംപി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ന്യൂഡൽഹി ∙ സ്രാവുകളുടെ ചിറകുകളുടെ കയറ്റുമതിയും ഇറക്കുമതിയും നിരോധിച്ച് വിദേശ വ്യാപാര ഡയറക്‌ടർ 2015ൽ ഇറക്കിയ വിജ്‌ഞാപനം പിൻവലിക്കണമെന്ന് വാണിജ്യ മന്ത്രി സുരേഷ് പ്രഭുവിനു നൽകിയ നിവേദനത്തിൽ കെ.വി.തോമസ് എംപി ആവശ്യപ്പെട്ടു. വിഷയം അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി തോമസ് പറഞ്ഞു.
കേന്ദ്ര മന്ത്രി മേനക ഗാന്ധി 2014 ജുലൈ എട്ടിനെഴുതിയ കത്തിന്റെ അടിസ്‌ഥാനത്തിലാണ് വാണിജ്യ മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്.

ചിറകെടുക്കാൻ വേണ്ടി മാത്രമാണ് സ്രാവിനെ പിടിക്കുന്നതെന്ന തെറ്റിദ്ധാരണയുടെ അടിസ്‌ഥാനത്തിലായിരുന്നു കേന്ദ്ര മന്ത്രിയുടെ കത്ത്. ആവശ്യമായ പഠനങ്ങളൊന്നും നടത്താതെയും പരിസ്‌ഥിതി മന്ത്രാലയവുമായി ആലോചിക്കാതെയുമാണ് വിജ്‌ഞാപനമിറക്കിയത്.  സ്രാവുകളെ പിടിക്കുന്നതുമായി ബന്ധപ്പെട്ട് സിഎംഎഫ്‌ആർഐ നടത്തിയ വിശദമായ പഠനം ഇന്ത്യയിലെ സ്‌ഥിതി വ്യക്‌തമാക്കുന്നതാണ്. ഈ മേഖലയുമായി ബന്ധപ്പെട്ട സ്‌ഥാപനങ്ങളുടെയും കയറ്റുമതിക്കാരുടെയും മൽസ്യത്തൊഴിലാളി സംഘടനകളുടെയും യോഗം വിളിക്കണമെന്നും തോമസ് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.