go

ഓൺലൈൻ മരുന്ന് വിൽപന നിരോധനം നീക്കണമെന്ന് ആവശ്യം ഹൈക്കോടതി തള്ളി

new-delhi news
SHARE

ന്യൂഡൽഹി ∙ ഓൺലൈൻ മരുന്നു വിൽപനയ്ക്കേർപ്പെടുത്തിയ നിരോധനം നീക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. വിഷയം വീണ്ടും പരിഗണിക്കുന്ന ഫെബ്രുവരി 6 വരെ നിരോധനം തുടരുമെന്നു ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ, ജസ്റ്റിസ് വി.കെ. റാവു എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. അനധികൃത മരുന്നുകൾ വിൽപന നടത്താൻ സാധ്യതയുണ്ടെന്നു കാട്ടി സക്കീർ അഹമ്മദ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണു ഡൽഹി ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയത്.

ഇതിനെ ചോദ്യം ചെയ്തു മരുന്നു കമ്പനികൾ വീണ്ടും കോടതിയിലെത്തുകയായിരുന്നു. ഓൺലൈൻ മരുന്നു വിൽപന വിഷയത്തിൽ ചട്ടം രൂപീകരിക്കുകയാണെന്നു കേന്ദ്രവും കോടതിയിൽ വ്യക്തമാക്കി. ഇതു പരിഗണിച്ചാണു നിരോധനം നീക്കാൻ വിസമ്മതിച്ചത്. മദ്രാസ് ഹൈക്കോടതി നിരോധനം റദ്ദാക്കിയെന്ന ഓൺലൈൻ കമ്പനികളുടെ വാദവും കോടതി പരിഗണിച്ചില്ല.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama