go

അനന്തരവനെ കൊലപ്പെടുത്തിയ അമ്മാവൻ 3 വർഷത്തിന് ശേഷം പിടിയിൽ

Mumbai News
SHARE

ന്യൂഡൽഹി ∙ തന്റെ കാമുകിയുമായി ബന്ധമുണ്ടെന്നു സംശയിച്ചു അനന്തരവനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പിടിയിൽ. ഒഡീഷ ഗഞ്ചം സ്വദേശിയും ഐടി ഉദ്യോഗസ്ഥനുമായ ബിജയ് കുമാർ മഹാറാണയെ ഹൈദരബാദിൽ നിന്നാണു ഡൽഹി പൊലീസ് പിടികൂടിയത്. 2016 ഫെബ്രുവരി ആറിനു അനന്തരവൻ ജയ് പ്രകാശിനെ കൊലപ്പെടുത്തിയ കേസിലാണു നടപടി. കാമുകിക്കു ഡൽഹിയിൽ ജോലി ലഭിച്ചതിനു പിന്നാലെ 2012ലാണു ബിജയ് കുമാർ ഡൽഹിയിലെത്തുന്നത്. ദ്വാരകയിലെ ഫ്ലാറ്റിലായിരുന്നു ഇരുവരും താമസം. നോയിഡ സെക്ടർ 144ലെ ഐടി കമ്പനിയിലാണു ബിജയ് കുമാർ ജോലി ചെയ്തിരുന്നത്.

2015ൽ ജയ് പ്രകാശും ജോലി ലഭിച്ച് ഡൽഹിയിലെത്തി. തുടർന്നു മൂവരും ഒരുമിച്ചായിരുന്നു താമസം. ഇതിനിടെ ബിജയ് കുമാറിന്റെ കാമുകിയുമായി ജയ് പ്രകാശ് അടുത്തു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്കുതർക്കവുമുണ്ടായിരുന്നു. തുടർന്നു ജയ്പ്രകാശിനെ കൊലപ്പെടുത്താൻ ബിജയ് പദ്ധതി തയാറാക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഫെബ്രുവരി ആറിനു വീട്ടിൽ ഉറങ്ങിക്കിടന്ന ജയ് പ്രകാശിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. തുടർന്നു ഫ്ലാറ്റിന്റെ ഫ്ലാറ്റിന്റെ പരിസരത്തു കുഴിച്ചിട്ടു.

ഇവിടെ ചെടിയും മറ്റും നട്ടുപിടിപ്പിച്ചു. ഒരാഴ്ചയ്ക്കു ശേഷം ജയ് പ്രകാശിനെ കാണാനില്ലെന്നു കാട്ടി പരാതിയും നൽകി. രണ്ടു മാസത്തിനു ശേഷം ഫ്ലാറ്റ് മാറിയ ബിജയ് കുമാർ 2017ൽ ഹൈദരബാദിലേക്കു മാറുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബറിൽ ഫ്ലാറ്റിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണു ജയ് പ്രകാശിന്റെ ശരീരാവശിഷ്ടങ്ങൾ ലഭിച്ചത്. തുടർന്നു നടന്ന അന്വേഷണത്തിലാണു ബിജയ് കുമാർ തന്നെയാണു പ്രതിയെന്നു കണ്ടെത്തിയത്.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama