go

ആലിപ്പഴ വർഷം: താളം തെറ്റി വ്യോമ ഗതാഗതം

alipazham-road
SHARE

ന്യൂഡൽഹി∙ മഴയോടൊപ്പം ആലിപ്പഴം വീണതിനെത്തുടർന്ന് വ്യോമഗതാഗതം താറുമാറായി. ഉത്തരേന്ത്യയിലെ പല ഭാഗത്തും ആലിപ്പഴം പൊഴിഞ്ഞതോടെ ഒട്ടേറെ വിമാനങ്ങളുടെ സർവീസുകൾ റദ്ദാക്കി. ചിലതു വഴിതിരിച്ചുവിട്ടു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഡൽഹിയിൽ പലയിടത്തും ആലിപ്പഴം പെയ്തിരുന്നു. ശക്തിയായി വീഴുന്ന ആലിപ്പഴം വിമാന സർവീസുകളെ ഗുരുതരമായി ബാധിക്കുന്ന സ്ഥിതിയാണ്. കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിൽ നിന്നു പുറപ്പെടേണ്ടിയിരുന്ന 15 വിമാനങ്ങളുടെ സർവീസ് ഇൻഡിഗോ റദ്ദാക്കിയിരുന്നു.

ഇന്നലെ ഏഴു സർവീസുകളും റദ്ദാക്കി. കഴിഞ്ഞ വ്യാഴാഴ്ച മഴയോടൊപ്പം ഉത്തരേന്ത്യയിൽ പലയിടത്തും ആലപ്പഴം പെയ്തതാണു വിമാന സർവീസുകൾ മൊത്തത്തിൽ താളംതെറ്റിച്ചതെന്നാണു ഇൻഡിഗോ അറിയിച്ചത്. വ്യാഴാഴ്ച ഏകദേശം 11 വിമാനങ്ങൾ വഴിതിരിച്ചു വിടുകയും മറ്റു ചിലതു റദ്ദാക്കുകയും ചെയ്തു. ഇതു തുടർദിവസങ്ങളിലും വിമാന സർവീസിന്റെ സമയക്രമം അവതാളത്തിലാക്കി. ഷെഡ്യൂൾ പ്രകാരം വിമാനങ്ങളുടെ സർവീസ് പുനക്രമീകരിക്കുന്നതിനു പല സർവീസുകളും റദ്ദാക്കുകയും ജീവനക്കാരെ പുനർവിന്യസിച്ചതുമാണു സർവീസുകളെ ബാധിച്ചതെന്നും ഇൻഡിഗോ വ്യക്തമാക്കി. വ്യാഴാഴ്ച ഡൽഹി വിമാനത്താവളത്തിൽ വൈകിട്ട് ആറിനും 8.45 നും മധ്യേ വിവിധ കമ്പനികളുടെ 36 വിമാനങ്ങളാണു വഴിതിരിച്ചുവിട്ടത്.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama