go

മലമ്പുഴ ബസ് സ്റ്റാൻഡിലും കാട്ടുക്കൊമ്പനെത്തി

palakkad news
SHARE

മലമ്പുഴ ∙ ഉദ്യാന സന്ദർശകരെ വിറപ്പിച്ച് വീണ്ടും കാട്ടാന. ഇന്നലെ രാവിലെ എട്ടിനു ഉദ്യാനം തുറന്നപ്പോഴാണ് ഉദ്യാനത്തിനകത്തെ ഗവർണേഴ്സ് സീറ്റിൽ ജീവനക്കാർ കാട്ടാനയെ കണ്ടത്. ഇവിടുത്തെ മതിൽ തകർത്ത് ഉദ്യാനത്തിനു മുന്നിലെത്തിയ കാട്ടാനയെ കണ്ട് സന്ദർശകർ വിരണ്ടോടി. ഉദ്യാനത്തിനു സമീപത്തെ റോഡിലൂടെ  ബസ് സ്റ്റാൻഡിലെത്തിയ കാട്ടാന ഇവിടുത്തെ കസേരകൾക്കു കേടുപാടുണ്ടാക്കി. സ്റ്റാൻഡിലുണ്ടായിരുന്ന യാത്രക്കാർ ചിതറിയോടി. പലരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബസ് സർവീസ് അര മണിക്കൂർ നിർത്തിവച്ചു.

പിന്നീട് സ്വകാര്യ സ്കൂളിനു സമീപത്തെത്തിയ കാട്ടാന ഒരു മണിക്കൂർ അവിടെ നിലയുറപ്പിച്ചു. ക്ലാസ് നടക്കുന്ന സമയത്താണു കാട്ടാനയെത്തിയത്. വനപാലകരും നാട്ടുകാരും തുരത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ജലസേചന വകുപ്പ് ഓഫിസിനു മുന്നിലെത്തിയ കാട്ടാന ചെറുമരങ്ങൾ പിഴുതെറിഞ്ഞു. ചെക്ഡാം മുറിച്ച് കടന്ന് കാട്ടാന ജനവാസ മേഖലയിലെത്തിയതോടെ ഇവിടെയുണ്ടായിരുന്നവർ വീടുകളിൽ നിന്നു മറ്റിടങ്ങളിലേക്കു മാറി. 11 മണിയോടെ കാട്ടാന നവോദയ അപ്പച്ചൻ കാടിലേക്കു കയറി. നാലിനു രാവിലേയും ഉദ്യാനത്തിനു മുന്നിൽ കാട്ടാനയെത്തിയിരുന്നു.

നിയമസഭയിൽ ഉപക്ഷേപം

കാട്ടാനശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് ഇന്ന് നിയമസഭയിൽ ഉപക്ഷേപം ഉന്നയിക്കുമെന്നു ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനനന്ദൻ അറിയിച്ചു. സൗരോർജവേലി ഉൾപ്പെടെയുള്ള നടപടികൾക്കു ഫണ്ട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama