go

പരശുറാം എക്സ്പ്രസ്: ജനറൽ കോച്ച് വെട്ടിക്കുറച്ച പ്രശ്നം ഉടൻ പരിഹരിക്കും

SHARE

ഷൊർണൂർ ∙ പരശുറാം എക്സ്പ്രസിലെ ജനറൽ കോച്ചുകൾ വെട്ടിക്കുറച്ച പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.കെ.കുൽശ്രേഷ്ഠ ഉറപ്പുനൽകിയതായി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഷൊർണൂർ– മംഗളൂരു മെമു അനുമതി ലഭിച്ചാൽ ഉടൻ തുടങ്ങും.

ചെന്നൈയിൽ നടത്തിയ ചർച്ചകളിലാണ് ഉറപ്പുലഭിച്ചത്. ഷൊർണൂർ വഴിയുള്ള ആറു ട്രെയിനുകൾ നഷ്ടമാകുന്ന സാഹചര്യം വലിയ ജനകീയ പ്രശ്നമായി ഉയർന്നിട്ടില്ലെന്നാണു റെയിൽവേയുടെ നിലപാട്. ആവശ്യം ശക്തമായി ഉയർന്നാൽ ട്രെയിനുകൾ വഴിതിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കും. ട്രെയിനുകൾ ഷൊർണൂർ വഴി തന്നെ വേണമെന്നാണ് പാസഞ്ചേഴ്സ് അസോസിയേഷന്റെ ആവശ്യം.

കൂടുതൽ ട്രെയിനുകൾ മലബാറിനു ലഭിക്കാൻ ഏതെങ്കിലും റെയിൽവേ സ്റ്റേഷനിൽ സൗകര്യങ്ങൾ ഒരുക്കണമെങ്കിൽ 10 ലക്ഷം രൂപ വരെ ചെലവിടാൻ അസോസിയേഷൻ തയാറാണെന്നും ഭാരവാഹികൾ പറഞ്ഞു. കോൺഫെഡറേഷൻ ഭാരവാഹികളായ സി.ഇ.ചാക്കുണ്ണി, എ.പി.അൻവർ, സൺഷൈൻ എന്നിവരാണു ദക്ഷിണ റെയിൽവേ ജനറൽ മാനേജരുമായി ചർച്ച നടത്തിയത്.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama