go

മാലിന്യ സംസ്കരണം: വകുപ്പുകൾ സഹകരിക്കുന്നില്ലെന്നു പഞ്ചായത്ത്

SHARE

അഗളി∙ മാലിന്യ സംസ്കരണത്തിനും ശുചിത്വപാലനത്തിനും സർക്കാർ വകുപ്പുകൾ സഹകരിക്കുന്നില്ലെന്ന് അഗളി പഞ്ചായത്ത് ആരോപിച്ചു. സർക്കാർ പ്രഥമ പരിഗണന നൽകിയ സമ്പൂർണ ശുചിത്വ പരിപാലന പരിപാടികളോട് വനം, പൊലീസ്, ആരോഗ്യം, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ വേണ്ടത്ര സഹകരിക്കുന്നില്ലെന്നാണ് പരാതി. വനം, സാമൂഹികനീതി വകുപ്പുകളുടെ പ്രതിനിധികളെ യോഗത്തിന് പോലും കിട്ടാറില്ല. മാലിന്യ പരിപാലനത്തിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത കർമ്മസേന രൂപീകരിച്ച് പ്രത്യേക ഗ്രാമസഭകളിലൂടെ പ്രവർത്തനം പുരോഗമിക്കുന്നുണ്ട്.

6വകുപ്പുകളെ ഉൾപ്പെടുത്തി ഏകോപന സമിതി രൂപീകരിച്ചിരുന്നു. ആദ്യ യോഗത്തിന് ശേഷം വ്യാപാരി സംഘടന പ്രതിനിധികളല്ലാതെ ഉദ്യോഗസ്ഥരാരും പങ്കെടുക്കാറില്ലത്രെ. ഈ വിവരം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാർ പറ‍ഞ്ഞു. ചുരം റോഡിലടക്കം മാലിന്യം തള്ളുന്നത് തടയാൻ വനം, പൊലീസ് വകുപ്പുകളുടെ സഹകരണം നിർബന്ധമാണെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama