go

സൽകർമം ജന്മം സഫലമാക്കും: സ്വാമി നിത്യാനന്ദ സരസ്വതി

പാലക്കാട് ശിവാനന്ദാശ്രമം മഠാധിപതി സ്വാമി നിത്യാനന്ദ സരസ്വതിയുടെ ശതാഭിഷേക ആഘോഷത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ നടന്ന യതിസംഗമത്തിൽ നിന്ന്              ചിത്രം: മനോരമ
പാലക്കാട് ശിവാനന്ദാശ്രമം മഠാധിപതി സ്വാമി നിത്യാനന്ദ സരസ്വതിയുടെ ശതാഭിഷേക ആഘോഷത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ നടന്ന യതിസംഗമത്തിൽ നിന്ന് ചിത്രം: മനോരമ
SHARE

പാലക്കാട് ∙ ഈശ്വര സ്മരണ നിറയുന്ന സൽപ്രവൃത്തികളിലൂടെ മാത്രമേ മനുഷ്യജന്മം സഫലമാകൂ എന്നു ശിവാനന്ദാശ്രമം മഠാധിപതി സ്വാമി നിത്യാനന്ദ സരസ്വതി. ശതാഭിഷേക നിറവിലെത്തിയ സ്വാമിക്കു സന്യാസി ശ്രേഷ്ഠരും ശിഷ്യരും ഒരുക്കിയ ആദരവിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏതു പ്രവൃത്തിയും പൂർണതയിലെത്തണമെങ്കിൽ ഈശ്വരാനുഗ്രഹം വേണം. നല്ല പ്രവൃത്തികളിലൂടെ മാത്രമേ ജീവിതം പരിശുദ്ധമാകൂ എന്നും അദ്ദേഹം പറഞ്ഞു.

ശതാഭിഷേകത്തോടനുബന്ധിച്ചു വിവിധ മഠാധിപതികൾ പങ്കെടുത്ത സന്യാസി സഭയും യതിസംഗമവും നടന്നു. സനാതന ധർമത്തിന്റെ മൂല്യങ്ങൾ ലോകത്തിനു പകർന്നു നൽകാൻ ജീവിതം നീക്കിവച്ച ഗുരുശ്രേഷ്ഠനാണു സ്വാമി നിത്യാനന്ദ സരസ്വതിയെന്നു മഠാധിപതികൾ അഭിപ്രായപ്പെട്ടു. ചിന്മയാ മിഷനിലെ സ്വാമി ശാരദാനന്ദ സരസ്വതി സന്യാസിസഭ ഉദ്ഘാടനം ചെയ്തു. സ്വാമി സ്വരൂപാനന്ദ സരസ്വതി അധ്യക്ഷനായി.

സന്യാസി സഭ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി പ്രഭാകരാനന്ദ, സ്വാമി സദ്ഭവാനന്ദ (തൃശൂർ രാമകൃഷ്ണ മഠം), സ്വാമി പുരുഷോത്തമാനന്ദ (പുരുഷോത്തമാനന്ദാശ്രമം, തൃശൂർ), സ്വാമി വിശ്വേശ്വരാനന്ദ സരസ്വതി (മുംബൈ), സ്വാമി വിരാജാനന്ദ തീർഥ (ജ്ഞാനാശ്രമം, വടക്കഞ്ചേരി), സ്വാമി ധർമാനന്ദപുരി (പാലപ്പുറം രാമകൃഷ്ണാശ്രമം), സ്വാമി സന്മയാനന്ദ സരസ്വതി ( നല്ലേപ്പിള്ളി നാരായണാലയം), സ്വാമി നന്ദാത്മജാനന്ദ (ശ്രീരാമകൃഷണ മഠം, തൃശൂർ) എന്നിവർ പ്രഭാഷണം നടത്തി. ഗുരുപൂജയും സത്സംഗവും നടന്നു.  

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama