go

സർഗോത്സവം: അട്ടപ്പാടിക്ക് മികച്ച നേട്ടം

സംസ്ഥാന പട്ടിക വർഗ വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സർഗോത്സവത്തിൽ രണ്ടാംസ്ഥാനം നേടിയ അട്ടപ്പാടി ഐടിഡിപി ടീം മുഖ്യമന്ത്രിയിൽനിന്നു ട്രോഫി സ്വീകരിക്കുന്നു.
സംസ്ഥാന പട്ടിക വർഗ വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സർഗോത്സവത്തിൽ രണ്ടാംസ്ഥാനം നേടിയ അട്ടപ്പാടി ഐടിഡിപി ടീം മുഖ്യമന്ത്രിയിൽനിന്നു ട്രോഫി സ്വീകരിക്കുന്നു.
SHARE

അഗളി∙ സംസ്ഥാന പട്ടിക വർഗ വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സർഗോത്സവത്തിൽ അട്ടപ്പാടിക്ക് മികച്ച നേട്ടം. 140പോയിന്റുമായി രണ്ടാം സ്ഥാനം നേടി. സംസ്ഥാനത്തെ പട്ടികവർഗ മേഖലകളിലെ 20 മോഡൽ റസിഡൻഷ്യൽ സ്കൂളുകളും 112 പ്രീമെട്രിക് ഹോസ്റ്റലുകളുമാണ് മത്സരത്തിൽ പങ്കെടുത്തത്. 34 ടീമുകളിലായി 1326പേർ മത്സരിച്ചു. 156 പോയിന്റ് നേടിയ തിരുവനന്തപുരം കട്ടേല എംആർഎസിനാണ് ഒന്നാം സ്ഥാനം.

കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ കാസർകോട് എംആർഎസ് ന് 140 പോയിന്റ് നേടിയ അട്ടപ്പാടി ഐടിഡിപിയോടൊപ്പം രണ്ടാംസ്ഥാനം പങ്കിടേണ്ടിവന്നു. മൂന്ന് വ്യക്തിഗത ഇനങ്ങളിലും ഒരു ഗ്രൂപ്പിനത്തിലും അട്ടപ്പാടിയിലെ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മത്സരം നടന്ന 32ഇനങ്ങളിലും മത്സരിച്ചു. മിക്കതിലും എഗ്രേഡ് നേടി.

പൊട്ടിക്കൽ ഊരിലെ ആർ.രാമൻ ലളിതഗാനത്തിലും എം.ശിവൻ നാടോടി നൃത്തത്തിലും പോത്തുപാടി ഊരിലെ എ.അജിത് ഇംഗ്ലീഷ് ഉപന്യാസ രചനയിലും ഒന്നാമൻമാരായി. സംഘനൃത്തത്തിൽ കൂക്കംപാളയം ഹോസ്റ്റലിനാണ് ഒന്നാം സ്ഥാനം. അട്ടപ്പാടി ഐടിഡിപിയുടെ കീഴിലെ ഹോസ്റ്റലുകളിൽ നിന്ന് 69കുട്ടികളും മുക്കാലി എംആർഎസ് ൽ നിന്ന് 50കുട്ടികളുമാണ് മത്സരിച്ചത്.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama