go

ചെർപ്പുളശ്ശേരി അർബൻ ബാങ്ക് തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു ജയം

SHARE

ചെർപ്പുളശ്ശേരി ∙ 28 വർഷത്തെ ഇടവേളയ്ക്കു ശേഷം ചെർപ്പുളശ്ശേരി കോ– ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഭരണസമിതിയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരെ സിപിഐ മത്സരിച്ചെങ്കിലും വിജയം സിപിഎമ്മിന്. 13 അംഗ ഭരണസമിതിയിലേക്ക് നേരത്തെ ഏഴു സിപിഎം സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ശേഷിക്കുന്ന ആറു സീറ്റിലേക്കു നടന്ന മത്സരത്തിൽ സിപിഎം സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.

ഭരണ സമിതിയുടെ യോഗം ചേർന്നു കെ.ഗംഗാധരനെ ബാങ്കിന്റെ ചെയർമാനായി തിരഞ്ഞെടുത്തു. സിപിഎം ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി അംഗമാണു കെ.ഗംഗാധരൻ. സംസ്ഥാനത്ത് രണ്ടാമതായി റജിസ്റ്റർ ചെയ്ത ബാങ്കാണ് ചെർപ്പുളശ്ശേരി കോ–ഓപ്പറേറ്റീവ് അർബൻ ബാങ്ക്. 1990ലാണ് ഇതിനു മുൻപ് ബാങ്ക് ഭരണ സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.

സ്ഥാനാർഥികളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് എൽഡിഎഫ് യോഗം ചേരാതെ സിപിഎം ഏകപക്ഷീയമായി തീരുമാനമെടുത്തതു കൊണ്ടാണ് ബാങ്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർബന്ധിതരായെന്നാണ് സിപിഐ നേതാക്കളുടെ പ്രതികരണം. കെ.ഗോപിനാഥൻ, എൻ.കെ.രാജൻ, സി.പി.മണികണ്ഠൻ എന്നിവരാണു സിപിഐ പാനലിൽ മത്സരിച്ചത്.

എ.കെ.മുഹമ്മദ്കുട്ടി സ്വതന്ത്രനായും മത്സരിച്ചിരുന്നു. ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ: കെ.ഗംഗാധരൻ(ചെയർ.), കെ.അബ്ദുൾനാസർ, പി.മധുസൂദനൻ, പി.വി.മുഹമ്മദ്ബാബു, പി.രാമചന്ദ്രൻ, സി.വിജയകുമാർ, എൻ.സേതുമാധവൻ, പി.ചന്ദ്രിക, നജ്മത്, പി.സ്ഫന, കെ.രാധാകൃഷ്ണൻ, കെ.പി.കനകലത, പി.ഗോപാലകൃഷ്ണൻ (ഡയറക്ടർമാർ)

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama