go

2 എൻസിസി കെഡറ്റുകൾക്ക് മുഖ്യമന്ത്രിയുടെ അവാർഡ്

നിതിൻ.,മനീഷ.
നിതിൻ.,മനീഷ.
SHARE

പട്ടാമ്പി ∙ ഗവ. സംസ്കൃത കോളജിലെ 2 എൻസിസി കെഡറ്റുകൾക്ക് മുഖ്യമന്ത്രിയുടെ അവാർഡ്. കോളജിലെ സീനിയർ അണ്ടർ  ഓഫിസർ നിതിനും കമ്പനി സർജന്റ് മാജർ മനീഷയുമാണ് മികച്ച എൻസിസി കെഡറ്റുകൾക്കുള്ള  ചീഫ് മിനിസ്റ്റേഴ്സ് അവാർഡ് നേടിയത്. നിതിൻ കഴിഞ്ഞ വർഷം  ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ  കേരളത്തെ  പ്രതിനിധീകരിച്ചിരുന്നു.

പ്രീ ആർടി ക്യാംപിൽ പങ്കെടുത്ത  കെഡറ്റാണ് മനീഷ. കുളപ്പുള്ളി  മഠത്തും പടിക്കൽ ഉണ്ണിക്കൃഷ്ണൻ –പ്രീത ദമ്പതികളുടെ  മകനാണ് നിതിൻ. കാറൽമണ്ണ മടയിൽ മണികണ്ഠൻ–  പ്രേമ ദമ്പതികളുടെ മകളാണ് മനീഷ. 

ഇരുവരും  6ാം സെമസ്റ്റർ ഫിസിക്സ് ബിരുദ വിദ്യാർഥികളാണ്. ഒറ്റപ്പാലം 28 ബറ്റാലിയന് കീഴിലുള്ള സീനിയർ ഡിവിഷനിൽ നിന്ന്  ഇവർ രണ്ടുപേർ മാത്രമാണ് മുഖ്യമന്ത്രിയുടെ അവാർഡിന് അർഹരായത്.  ജേതാക്കളെ പ്രിൻസിപ്പൽ ഡോ. എസ്. ഷീലയും, എൻസിസി ഓഫിസർ  ക്യാപ്റ്റൻ ഡോ. പി. അബ്ദുവും അനുമോദിച്ചു. 

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama