go

ചെർപ്പുളശ്ശേരിയിൽ വ്യാജനോട്ടും കൊപ്പത്ത് കുഴൽപ്പണവും പിടിച്ചു

Palakkad News
കള്ളനോട്ടുമായി ചെർപ്പുളശ്ശേരിയിൽ പിടിയിലായ അബ്ദുൽ കരീം, രേഖകളില്ലാത്ത പണവുമായി കൊപ്പത്തു പിടിയിലായ മുഹമ്മദ് സാഹിർ, സഹദ്, നിസാമുദ്ദീൻ.
SHARE

ചെർപ്പുളശ്ശേരി/ കൊപ്പം∙ എൺപത്തിരണ്ടായിരം രൂപയുടെ കള്ളനോട്ടുമായി കാടാമ്പുഴ സ്വദേശി പിടിയിൽ. ഓണത്തുകാട്ടിൽ അബ്ദുൽ കരീമിനെ (53) ആണു ചെർപ്പുളശ്ശേരിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.രേഖകളില്ലാതെ കടത്തുകയായിരുന്ന 99 ലക്ഷം രൂപയുമായി മൂന്നു പേരെ കൊപ്പം മുളയൻകാവിനു സമീപം പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം വൈകിട്ട് ആറിനു  പൊലീസ് പരിശോധനയ്ക്കിടെയാണു പാലക്കാട്ടു നിന്നു മലപ്പുറത്തേക്കു കാറിൽ കടത്തുകയായിരുന്ന കുഴൽപ്പണം പിടികൂടിയത്.

മലപ്പുറം സ്വദേശികളായ മുഹമ്മദ് സാഹിർ (23), സഹദ് (25), നിസാമുദ്ദീൻ (25) എന്നിവരാണ് അറസ്റ്റിലായത്.ചെർപ്പുളശ്ശേരി പന്നിയംകുറുശ്ശി റോഡിലെ എടിഎം കൗണ്ടറിനു സമീപത്തു നിന്ന് ഇൻസ്പെക്ടർ എസ്എച്ച്ഒ ടി.മനോഹരൻ, എസ്ഐ സി.കെ.രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അബ്ദുൽ കരീമിനെ പിടികൂടിയത്. രണ്ടായിരം രൂപയുടെ 41 കള്ളനോട്ടുകൾ ഇയാളിൽ നിന്നു കണ്ടെടുത്തു. അരയിൽ വെള്ളക്കടലാസിൽ പൊതിഞ്ഞ് ബ്രൗൺ ടേപ്പ് ചുറ്റിയ നിലയിലാണു കള്ളനോട്ടുകൾ ഉണ്ടായിരുന്നത്. ഒറ്റപ്പാലം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

കള്ളനോട്ടിന്റെ യഥാർഥ ഉറവിടം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. എസ്ഐ റോയ് ജോർജ്, രജീഷ് മോഹൻദാസ്, പ്രസന്നകുമാർ, ദേവപ്രസാദ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. കൊപ്പം എസ്ഐ എം. ബി. രാജേഷും സംഘവും നടത്തിയ പരിശോധനയിലാണു കുഴൽപ്പണം പിടികൂടിയത്. എഎസ്ഐമാരായ മധൂസൂദനൻ, അരവിന്ദാക്ഷൻ, എസ് സിപിഒമാരായ സുധീഷ്, രാജേഷ്, വിനോദ്, സിപിഒമാരായ റൈജു, ശശി, റിനു മോൻ, കലാധരൻ, മുരുകൻ, ലീലാ കൃഷ്ണൻ, പ്രസാദ് എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്.മൂന്നാം തവണയാണു കൊപ്പത്തു കുഴൽപ്പണം പിടികൂടുന്നത്.കഴിഞ്ഞ രണ്ടു തവണയും കുഴൽപ്പണം പിടികൂടിയതു കുലുക്കല്ലൂർ റെയിൽവെ ഗേറ്റിൽ വച്ചായിരുന്നു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama