go

അപകടത്തിൽ പരുക്കേറ്റ യുവാവ് 7 വർഷത്തിനുശേഷം മരിച്ചു

Palakkad News
സുരേഷ് ബാബു
SHARE

ഒറ്റപ്പാലം∙ അജ്ഞാത ഡ്രൈവറുടെ ക്രൂരതയിൽ നഷ്ടപരിഹാരത്തിനുള്ള അവസരംപോലും നിഷേധിക്കപ്പെട്ട യുവാവ് ഏഴു വർഷത്തെ വേദനകളോടു വിടപറഞ്ഞു നിത്യശാന്തിയിലേക്കു യാത്രയായി. അപകടത്തിൽ പരുക്കേറ്റു കിടപ്പിലായിരുന്ന  അനങ്ങനടി പത്തംകുളം വെള്ളിനാംകുന്നത്ത് പത്തുപൊതിയിൽ സുരേഷ് ബാബു (42) മരണത്തിനു കീഴടങ്ങിയപ്പോഴും ഇടിച്ച വാഹനത്തെ പൊലീസ് കണ്ടെത്തിയിട്ടില്ല.

കണ്ണിയംപുറം പാലത്തിനു സമീപം 2011 ഓഗസ്റ്റ് 7നു രാത്രി ഒൻപതോടെയായിരുന്നു അപകടം.ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന സുരേഷ് ബാബു പനി ബാധിച്ച കുട്ടിയെ ആശുപത്രിയിലെത്തിക്കാനുള്ള ഓട്ടം പോയതാണ്. ഓട്ടോറിക്ഷ ആശുപത്രി വളപ്പിൽ നിർത്തിയിട്ട്, കുട്ടിയുടെ അച്ഛനുമൊത്തു ചായ കുടിക്കാൻ പോകുമ്പോൾ പുറകിൽ വന്ന വാഹനം ഇടിച്ചുവീഴ്ത്തുകയായിരുന്നു.ഇടിച്ച വാഹനം നിർത്താതെ പോയി. തലയ്ക്കു സാരമായി പരുക്കേറ്റ സുരേഷ് ബാബു 4 മാസത്തോളം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ആശുപത്രിവിട്ടു വീട്ടിലെത്തിയ ശേഷം എഴുന്നേറ്റു നടക്കാൻ പോലുമാകാതെ മരുന്നും ചികിത്സയുമായി മരണംവരെ ഒരേ കിടപ്പ്.

ഇടിച്ച വാഹനത്തെ കണ്ടെത്താൻ പൊലീസും സുരേഷ് ബാബുവിന്റെ സുഹൃത്തുക്കളും നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി. അമ്മയും ഭാര്യയും രണ്ടു പെൺമക്കളും ഉൾപ്പെട്ട കുടുംബത്തിന് ഇൻഷുറൻസ് കമ്പനി മുഖേന നിയമാനുസൃതം നഷ്ടപരിഹാരം ലഭിക്കാനുള്ള അവകാശമാണു നിഷേധിക്കപ്പെട്ടത്.പരേതനായ കേശവന്റെ മകനാണു സുരേഷ് ബാബു. അമ്മ: ശാരദ. ഭാര്യ: വിജിത. മക്കൾ: അമൃത, അനുപമ. 

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama