go

പനാംതോടിൽ ശുചിമുറി മാലിന്യം തള്ളിയ നിലയിൽ

ചെത്തല്ലൂർ പനാംതോടിൽ മാലിന്യം തള്ളിയ നിലയിൽ
ചെത്തല്ലൂർ പനാംതോടിൽ മാലിന്യം തള്ളിയ നിലയിൽ
SHARE

തച്ചനാട്ടുകര∙ചെത്തല്ലൂർ മുറിയങ്കണ്ണിപ്പുഴയുടെ കൈത്തോടായ പനാംതോടിൽ വൻതോതിൽ ശുചിമുറി മാലിന്യം തള്ളിയനിലയിൽ. ചെത്തല്ലൂർ, താഴേക്കോട്, ചാമപ്പറമ്പ് ശുദ്ധജല പദ്ധതികളുടെ കിണറുകളും പമ്പ് ഹൗസും പ്രവർത്തിക്കുന്ന മുറിയങ്കണ്ണിക്കടവിന് തെ‍ാട്ടുമീതേയാണ് മാലിന്യം തള്ളിയിട്ടുള്ളത്. ഒരു മാസം മുമ്പ് ചെറുമ്പാടം തോട്ടിൽ തള്ളിയ കോഴിമാലിന്യം വന്നടിഞ്ഞതിനെ തുടർന്ന് വെള്ളം മലിനമായി ഒരാഴ്ച പമ്പിങ് തടസ്സപ്പെട്ടിരുന്നു.

ജലവകുപ്പ് നടത്തിയ പരിശോധനയിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പദ്ധതികൾക്ക് കീഴിലായി രണ്ടായിരത്തിലധികം ഗാർഹിക കണക്‌ഷനുകളും ആയിരത്തിലധികം പെ‍ാതു ടാപ്പുകളും ഉണ്ട്. കടുത്ത ആരോഗ്യപ്രശ്നം ഉള്ളതിനാൽ വെള്ളം പരിശോധിക്കണമെന്നും മാലിന്യം തള്ളിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama