go

തത്തേങ്ങലത്ത് കാട്ടാനയുടെ ജഡം: അസ്വാഭാവികമായി ഒന്നുമില്ല

SHARE

മണ്ണാർക്കാട്∙ പ്ലാന്റേഷൻ കോർപ്പറേഷന്റെ തത്തേങ്ങലം കശുമാവ്‌ തോട്ടത്തിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞ സംഭവത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലന്ന് പോസ്റ്റ് മോർട്ടം നടത്തിയ ഡോ. ഷാജി പണിക്കശ്ശേരി പറഞ്ഞു. ശരീര അവശിഷ്ടങ്ങളിൽ നിന്നു വെടിയുണ്ടയോ മറ്റോ കണ്ടെത്തിയില്ല. അസ്ഥികളിലും ക്ഷതമൊന്നും കണ്ടെത്താനായില്ല.

ജഡം അഴുകിയതിനു ശേഷമാവാം കൊമ്പുകൾ നഷ്ടപ്പെട്ടതെന്നാണു പ്രാഥമിക നിഗമം. കൊമ്പു ഊരിയെടുത്ത നിലയിലാണ്. കൊമ്പ് നഷ്ടപ്പെട്ട സംഭവത്തെക്കുറിച്ചു വനം വകുപ്പ് അന്വേഷണം തുടങ്ങി. ജഡത്തിനു 6 മാസത്തെ പഴക്കം ഉണ്ടെന്നാണു കരുതുന്നത്. കാട്ടാനയ്ക്ക് 20 വയസ് പ്രായമുണ്ടാവുമെന്നാണു കണക്കാക്കുന്നത്. കുരുമുളകു പറിക്കാൻ പോയ പ്ലാന്റേഷനിലെ തൊഴിലാളികളാണു ജഡം കണ്ടെത്തിയത്.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama