go

ഹർത്താലിനിടെ പൊലീസിന് മർദനമേറ്റ കേസ്: മൂന്നു പേർ അറസ്റ്റിൽ

SHARE

ഒറ്റപ്പാലം ∙ ശബരിമല കർമസമിതിയുടെ ഹർത്താലിനിടെ അമ്പലപ്പാറയിൽ പൊലീസിനു മർദനമേറ്റ കേസിൽ മൂന്നു സംഘപരിവാർ പ്രവർത്തകർ അറസ്റ്റിലായി. വേങ്ങശ്ശേരി സ്വദേശികളായ പൂളയ്ക്കൽ വിഷ്ണു (20), പൊതുവായിൽ രഘുനാഥൻ (20) എന്നിവരും ദിവസങ്ങൾക്കു മുൻപു മാത്രം 18 തികഞ്ഞ യുവാവുമാണു പിടിയിലായത്.

അമ്പലപ്പാറ ടൗണിൽ സംഘപരിവാർ, സിപിഎം പ്രവർത്തകർ സംഘടിച്ചു നേർക്കുനേർ മുദ്രാവാക്യം വിളിക്കുന്നത് അറിഞ്ഞെത്തിയ പൊലീസിനെ മർദിച്ചെന്ന കേസിലാണ് അറസ്റ്റ്. ഗ്രനൈഡ്, കണ്ണീർവാതക പ്രയോഗങ്ങളുമായി തുരത്തിയോടിക്കുന്നതിനിടെ സംഘപരിവാർ പ്രവർത്തകരിൽ നിന്നു സിവിൽ പൊലീസ് ഓഫിസർക്കു മർദനമേറ്റെന്നാണു കേസ്. പൊലീസിനെ ആക്രമിക്കൽ, ജോലി തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അൻപതോളം പേർക്കെതിരെ കേസെടുത്തിരുന്നത്.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama