go

വയർലെസ് സന്ദേശം പുറത്തായി; പൊലീസിൽ ആഭ്യന്തര അന്വേഷണം

palakkad news
SHARE

പാലക്കാട് ∙ ഹർത്താൽ ദിന അക്രമങ്ങൾ കർശനമായി നേരിടണമെന്ന ഉന്നത പൊലീസ് ഓഫിസറുടെ വയർലെസ് സന്ദേശം പുറത്തു പ്രചരിപ്പിക്കപ്പെട്ട സംഭവത്തിൽ സേന ‘ആഭ്യന്തര അന്വേഷണം’ ആരംഭിച്ചു. സന്ദേശം മനപ്പൂർവം റെക്കോർഡ് ചെയ്തു പ്രചരിപ്പിച്ചതാണെങ്കിൽ അത് ഗുരുതര അച്ചടക്കലംഘനമാണെന്നാണു വിലയിരുത്തൽ.

രഹസ്യ സ്വഭാവം ഉള്ളതിനാൽ പൊലീസ് വയർലെസ് സന്ദേശങ്ങൾ മൊബൈൽ ഫോൺ ഉപയോഗിച്ചും മറ്റും റെക്കോർഡ് ചെയ്യുന്നതു വീഴ്ചയാണ്. ഹർത്താൽദിന അക്രമങ്ങളെ നേരിടാനുള്ള ഓഫിസർമാരുടെ നിർദേശങ്ങൾ ഉടൻ ഹർത്താൽ അനുകൂലികൾക്കു ലഭ്യമായോ എന്നതും പരിശോധയിലാണ്. ഹർത്താലിൽ അക്രമങ്ങൾ വ്യാപകമായതോടെ ജില്ലാ പൊലീസ് മേധാവി ദേബേഷ്കുമാർ ബെഹ്റയുടെ നേതൃത്വത്തിൽ പൊലീസ് കർശന നടപടി സ്വീകരിച്ചിരുന്നു. അന്നത്തെ സംഭവങ്ങളിൽ അന്വേഷണവും അറസ്റ്റ് നടപടികളും പുരോഗതിയിലാണ്.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama