go

ഗോഡൗണിന് തീപിടിച്ച് ആപ്പിൾ കത്തിനശിച്ചു

SHARE

വടക്കഞ്ചേരി∙ ഫ്രൂട്ട്സ് ഗോഡൗണിനു തീപിടിച്ച് ആയിരം കിലോയോളം ആപ്പിൾ കത്തിനശിച്ചു. വടക്കഞ്ചേരി ഷാഹുൽ ഹമീദിന്റെ ഉടമസ്ഥതയിലുള്ള പഴ സംഭരണ കേന്ദ്രത്തിലാണു ഇന്നലെ രാവിലെ പതിനൊന്നിനു തീപിടിത്തമുണ്ടായത്. കടലാസ് ബോർഡുകളിൽ തീ പടർന്നതു സമീപത്തെ പെട്ടികളിൽ സൂക്ഷിച്ച ആപ്പിളിലേക്കു പടരുകയായിരുന്നു. വടക്കഞ്ചേരി ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്നു തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama