go

പുത്തനാൽക്കൽ ഫോട്ടോപ്രദർശന നഗരിയിൽ ‘പൂരത്തിരക്ക്’

ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ കാളവേലയോടനുബന്ധിച്ചു നടക്കുന്ന ഫോട്ടോ പ്രദർശനത്തിൽ നിന്ന്
ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ കാളവേലയോടനുബന്ധിച്ചു നടക്കുന്ന ഫോട്ടോ പ്രദർശനത്തിൽ നിന്ന്
SHARE

ചെർപ്പുളശ്ശേരി∙ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ കാളവേലാഘോഷം പ്രമാണിച്ചു പുത്തനാൽക്കൽ കാളവേലാഘോഷ കമ്മിറ്റി, മലയാള മനോരമ, ചങ്ങാത്തപ്പെരുമ, എന്നിവ ചേർന്നൊരുക്കിയ ഫോട്ടോ പ്രദർശനത്തിന്റെ രണ്ടാംദിനവും പൂരത്തിരക്ക്.

40 വർഷത്തെ ചെർപ്പുളശ്ശേരിയുടെ ചരിത്രം പറയുന്ന സി.എം.ഹർഷൻ പകർത്തിയ ‘ഹർഷപ്രഭ’ ഫോട്ടോ പ്രദർശനവും ജില്ലയിലെ പ്രധാന ക്ഷേത്രോത്സവങ്ങളിലെ വർണാഭ കാഴ്ചകൾ സമ്മാനിക്കുന്ന മലയാള മനോരമയുടെ ഫൊട്ടോഗ്രഫർമാർ പകർത്തിയ ‘കാഴ്ചപ്പൂരം’ പ്രദർശനവും കണ്ടു മനം നിറ‍ച്ചാണു സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ മടങ്ങുന്നത്.

കലാ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രധാനികളുടെ പഴയതും പുതിയതുമായ ഒട്ടനവധി ചിത്രങ്ങളാണ് ‘ഹർഷപ്രഭ’യിൽ ഇടംപിടിച്ചിട്ടുള്ളതെങ്കിൽ പുത്തനാൽക്കൽ കാളവേല, തൂതപ്പൂരം, ചേറമ്പറ്റപ്പൂരം, ചിനക്കത്തൂർ പൂരം, പരിയാനംപറ്റ പൂരം,തുടങ്ങിയ മനോരമയുടെ ‘കാഴ്ച്ചപ്പൂരം’ ഹൃദയം പൂക്കുന്ന ദൃശ്യവിരുന്നൊരുക്കുന്നു.

നിത്യവും രാവിലെ 9 മുതൽ രാത്രി 8 വരെ പ്രദർശനമുണ്ടാകും. വിദ്യാർഥികൾക്കു പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവേശനം സൗജന്യം. 13നു സമാപിക്കും.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama