go

ജിബി റോഡ് വെട്ടിപ്പൊളിച്ചപ്പോൾ തെളിഞ്ഞത് കോൺക്രീറ്റ് റോഡ്

പാലക്കാട് ജിബി റോഡിൽ ദ്രവിച്ച ജല വിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നു. ഇതിനു  സമീപത്തായി അമൃത് പദ്ധതി പൈപ്പ് ലൈനുകൾ സ്ഥാപിക്കാനാണ് ആലോചന.
പാലക്കാട് ജിബി റോഡിൽ ദ്രവിച്ച ജല വിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നു. ഇതിനു സമീപത്തായി അമൃത് പദ്ധതി പൈപ്പ് ലൈനുകൾ സ്ഥാപിക്കാനാണ് ആലോചന.
SHARE

പാലക്കാട് ∙ ജിബി റോഡിൽ പൈപ്പിടാനായി ടാർ റോഡ് വെട്ടിപ്പൊളിച്ചപ്പോൾ തെളിഞ്ഞുകണ്ടത് പഴയ കോൺക്രീറ്റ് റോഡ്. ഇതോടെ ജല അതോറിറ്റി പൈപ്പു പണി തൽക്കാലം നിർത്തിവച്ചു. ദശാബ്ദങ്ങൾക്കു മുൻപ്പുള്ള കോൺക്രീറ്റ് റോഡിനു മുകളിലൂടെയാണു പിന്നീട് ടാർ റോഡ് നിർമിച്ചിട്ടുള്ളത്. 

കാലപ്പഴക്കം കൃത്യമായി അറിയാത്ത കോൺക്രീറ്റ് റോഡിന്റെ കാഠിന്യം കാരണം വെട്ടിപ്പൊളിക്കൽ എത്ര എളുപ്പമല്ല. 

മാത്രമല്ല വെട്ടിപ്പൊളിച്ചാൽ ഒരു പക്ഷെ ഉള്ള റോഡ് മുഴുവൻ താഴേക്ക് ഇരിക്കും. ഈ വക സാധ്യതകൾ മുൻകൂട്ടികണ്ടാണു ജല അതോറിറ്റി പ്രവൃത്തി നി‍ർത്തിയത്. നഗരത്തിൽ മാർക്കറ്റ് റോഡിന്റെ അടിവശവും കോൺക്രീറ്റ് ആണ്. ഇക്കാര്യം നേരത്തെ ബോധ്യപ്പെട്ടതോടെ ഇതുവഴി അമൃത് പൈപ്പ്‌ ലൈനുകൾ സ്ഥാപിക്കേണ്ടെന്നു തീരുമാനിച്ചിരുന്നു. പകരം ഇവിടെ ഒരു ക്രോസിങ് മാത്രമാണ് ഉള്ളത്. 

ബദൽ വഴി കണ്ടെത്തണം

ജിബി റോഡ് വഴി 160 എംഎം വ്യാസമുള്ള രണ്ടു പൈപ്പ് ലൈനുകളാണു അമൃത് പദ്ധതിയി‍ൽ സ്ഥാപിക്കേണ്ടത്. റോഡിന്റെ 2 വശത്തായി പൈപ്പുകൾ സ്ഥാപിക്കാനാണു ലക്ഷ്യമിട്ടിരുന്നത്. തെക്കുവശം മുഴുവൻ അടിവശത്ത് കോൺക്രീറ്റ് റോഡായതിനാൽ വടക്കുവശത്ത് നടപ്പാതയോടു ചേർന്നുള്ള ഭാഗത്തുകൂടി പൈപ്പിടാനാണ് ഉദ്ദേശിക്കുന്നത്. നഗരസഭയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്നു ജല അതോറിറ്റി അറിയിച്ചു. 

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama