go

ജീവിതത്തിൽ വെളിച്ചം കെടരുത്; സുമനസ്സുകൾ സഹായിക്കണം

എം.പ്രകാശൻ
എം.പ്രകാശൻ
SHARE

പാലക്കാട് ∙ ഇരു വൃക്കകളും തകരാറിലായ വടവന്നൂർ പിലാപ്പുള്ളി സ്വദേശി എം. പ്രകാശൻ (45) ചികിത്സച്ചെലവിനായി സഹായം തേടുന്നു. വർക്ക് ഷോപ്പിൽ മെക്കാനിക്കായിരുന്ന പ്രകാശന് 2 വർഷം മുമ്പാണു രോഗം കണ്ടെത്തിയത്. തുടർന്നു ചികിത്സ നടത്തിയെങ്കിലും രണ്ടാമത്തെ വൃക്കയ്ക്കും രോഗം ബാധിച്ചു. 

തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ നിലവിൽ ചികിത്സയിൽ കഴിയുന്ന പ്രകാശന് ആഴ്ചയിൽ 3 ദിവസം ഡയാലിസിസ് ചെയ്യണം. ഇതിന് ആയിരങ്ങൾ വേണം. തൊഴിലുറപ്പു തൊഴിലാളിയായ ഭാര്യ കൃഷ്ണകുമാരിക്ക് ഇത്രയും തുക കണ്ടെത്താൻ കഴിയില്ല. സ്കൂളിൽ പഠിക്കുന്ന 2 മക്കളുടെ പഠനവും വീട്ടുചെലവും നോക്കണം. ഇതുവരെ ചികിത്സക്കായി ലക്ഷങ്ങൾ ചെലവായി. ഇനി വൃക്ക മാറ്റിവയ്ക്കണമെന്നു ഡോക്ടർമാർ പറയുന്നു. ഇതിനു ലക്ഷങ്ങൾ വേണം.

ജീവിതം ദുരിതത്തിലായ കുടുംബത്തെ സഹായിക്കാൻ പഞ്ചായത്ത് അംഗം മുരുകദാസ് കൺവീനറായി ചികിത്സാ സഹായ നിധി രൂപീകരിച്ചു. വടവന്നൂർ എസ്ബിഐയിൽ അക്കൗണ്ടും ചേർന്നു. അക്കൗണ്ട് നമ്പർ: 37480062806. IFSC CODE: SBIN0071048. സഹായം ലഭിക്കുമെന്ന വിശ്വാസത്തിലാണു പ്രകാശന്റെ കുടുംബവും നാട്ടുകാരും. ഫോൺ: 9443821062.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama