go

മധുവിന്റെ പെങ്ങൾ ചന്ദ്രിക ഇന്നു മുതൽ പൊലീസ്

plkd-madhu-sister
ചന്ദ്രിക
SHARE

അഗളി ∙ കള്ളനെന്ന് ആക്ഷേപിച്ച് ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്റെ സഹോദരി ചന്ദ്രിക ഇന്നു പൊലീസ് യൂണിഫോമണിയും.ആദിവാസി മേഖലയിൽ നിന്നു പ്രത്യേക നിയമനം വഴി തിരഞ്ഞെടുക്കപ്പെട്ട 74 പൊലീസ് കോൺസ്റ്റബിൾമാരിൽ ചന്ദ്രികയുമുണ്ട്. ‘മല്ലീശ്വരന്റെ നിയോഗം’ എന്നാണു ചന്ദ്രികയും അമ്മ മല്ലിയും അതേക്കുറിച്ചു പറയുന്നത്. അട്ടപ്പാടിയിലെ ആദിവാസികളുടെ കുലദൈവമാണു മല്ലീശ്വരൻ. 

2018 ഫെബ്രുവരി 23ന് അഗളി ഗവ. ആശുപത്രി മോർച്ചറിയിൽ മധു ഉയിരറ്റു കിടക്കുമ്പോൾ വിളിപ്പാടകലെ ‘കില’ സെന്ററിൽ പൊലീസ് ജോലിക്കുള്ള മുഖാമുഖത്തിന് ഊഴം കാത്തു വരി നിൽക്കുകയായിരുന്നു ചന്ദ്രിക. നാടിന്റെ നൊമ്പരമായി മാറിയ മധുവിന്റെ ഓർമ്മകളുമായാണു സിലക്ഷനും പരിശീലനവും പൂർത്തിയാക്കിയത്. ഇന്നു യൂണിഫോമണിഞ്ഞു പുതിയ ചുമതലയേൽക്കുമ്പോഴും പ്രചോദനമായി മധു കൺമുന്നിലുണ്ട്.

ചന്ദ്രിക ഉൾപ്പടെ 15 പേരാണു പാലക്കാട് ജില്ലയിൽ നിന്നുള്ളത്. മലപ്പുറത്തു നിന്ന് 8 പേരുണ്ട്. ശേഷിക്കുന്നവർ വയനാട്ടുകാരാണ്. ദേശീയ കബഡി താരവും സംസ്ഥാന വനിതാ ഫുട്ബോൾ ടീം അംഗവുമായ എം. അശ്വതി, ദേശീയ ജുഡോ ചാംപ്യൻഷിപ്പിൽ പങ്കെടുത്ത സി. ഈശ്വരി എന്നിവരും സംഘത്തിലുണ്ട്.

 2 പേർ ബിരുദാനന്തര ബിരുദമുള്ളവരാണ്. 2 പേർക്കു ബിരുദവും ബിഎഡുമുണ്ട്. ബിരുദധാരികളാണ് 7 പേർ. 74 പേരിൽ 24 പേർ പെൺകുട്ടികളാണ്. ഇന്നു രാവിലെ 7.30നു തൃശൂർ പൊലീസ് അക്കാദമി മൈതാനത്താണു പാസിങ് ഔട്ട് പരേഡ്. ഡിജിപി ലോക്നാഥ് ബെഹ്റ സല്യൂട്ട് സ്വീകരിക്കും. ഇതിൽ പങ്കെടുക്കാൻ കുടുംബാംഗങ്ങൾ എല്ലാവരും തൃശൂരിലെത്തും. ചന്ദ്രികയുടെ ഭർത്താവ് മുരുകൻ സ്റ്റാറ്റിറ്റിക്സ് വകുപ്പിൽ യുഡിസിയാണ്.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama