go

വെള്ളിയാങ്കല്ലിന്റെ ഓഫിസ് തൃത്താലയിൽ പുനഃസ്ഥാപിക്കും

മന്ത്രി എ.കെ.ബാലൻ തൃത്താല വെള്ളിയാങ്കല്ല് റഗുലേറ്റർ കം ബ്രിജ് സന്ദർശിക്കുന്നു. വി.ടി.ബൽറാം എംഎൽഎ സമീപം
മന്ത്രി എ.കെ.ബാലൻ തൃത്താല വെള്ളിയാങ്കല്ല് റഗുലേറ്റർ കം ബ്രിജ് സന്ദർശിക്കുന്നു. വി.ടി.ബൽറാം എംഎൽഎ സമീപം
SHARE

തൃത്താല ∙ വെള്ളിയാങ്കല്ല് പദ്ധതിയുടെ ഓഫിസ് തൃത്താലയിൽ പുന:സ്ഥാപിക്കാൻ ഉടൻ നടപടികളെടുക്കുമെന്നു മന്ത്രി എ.കെ.ബാലൻ പറഞ്ഞു. തൃത്താല ഗവ. റസ്റ്റ് ഹൗസിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. പാലത്തിന്റെ സംരക്ഷണ ഭിത്തിയുടെയും മറ്റും അറ്റകുറ്റപ്പണികൾക്കായി സംസ്ഥാന സർക്കാർ അനുവദിച്ച 2 കോടിയുടെ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. തൃത്താല നിയോജക മണ്ഡലത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതായി കണക്കാക്കുന്ന തൃത്താല പഞ്ചായത്തിലെ മുടവന്നൂർ, ആനക്കര പഞ്ചായത്തിലെ മലമക്കാവ്,

തിരുമിറ്റക്കോട് പഞ്ചായത്തിലെ രായമംഗലം എന്നീ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധയും മുൻ കരുതലും എടുക്കണമെന്ന് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.  ഈ ഭാഗങ്ങളിലെ ജനങ്ങൾക്കായി ദുരിതാശ്വാസ ക്യാംപുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ആവശ്യമാണെങ്കിൽ ഏർപ്പെടുത്താനും മന്ത്രി നിർദേശം നൽകി. വി.ടി.ബൽറാം എംഎൽഎ  അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ കെ.പി.എം.പുഷ്പജ, ഉപാധ്യക്ഷൻ എം.കെ.പ്രദീപ്, മുൻ എംഎൽഎ വി.കെ.ചന്ദ്രൻ, പഞ്ചായത്ത് അധ്യക്ഷരായ എ.കൃഷ്ണകുമാർ,

വി.സുജാത, എം.രജീഷ,  സിന്ധു രവീന്ദ്രകുമാർ, സിന്ധു മാവറ, പട്ടാമ്പി തഹസിൽദാർ കെ.ബിന്ദു, ഡപ്യൂട്ടി തഹസിൽദാർ ഐലിൻ സുനിൽ ആൽബർട്ട്, എം.വി.ജയപാൽ, അനിൽകുമാർ, വിവിധ വില്ലേജ് ഓഫിസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിനു ശേഷം വെള്ളിയാങ്കല്ല് പദ്ധതി പ്രദേശത്തു മന്ത്രിയുടെ നേതൃത്വത്തിൽ  സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.  അടിയന്തരമായ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ സർക്കാർ തലത്തിൽ ചർച്ച നടത്തി ഉടൻ പ്രാവർത്തികമാക്കുമെന്നു മന്ത്രി പറഞ്ഞു. 

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama