go

ചന്ദ്രനു കൂട്ട് വേദന മാത്രം:വേണം, അലിവിന്റെ കൈത്താങ്ങ്

ചന്ദ്രൻ
ചന്ദ്രൻ
SHARE

ചിറ്റൂർ∙ വലതുകാൽ പാതി മുറിച്ചുമാറ്റി. ഇടതുകാലിലെ 3 വിരലുകളും പോയി. കാലിലെ മുറിവുകളിലെ നീറുന്ന വേദന തിന്നു ജീവിക്കുകയാണു വണ്ടിത്താവളം നടുക്കളം വിഷ്ണുകൃപയിൽ ചന്ദ്രൻ (63). 6 വർഷത്തിലേറെയായി വീട്ടിൽ തനിച്ചാണു താമസം. ജോലിചെയ്തിരുന്ന സ്വകാര്യ കമ്പനിയിൽ വച്ച് 4 വർഷം മുൻപുണ്ടായ മുറിവാണ് ചന്ദ്രന്റെ ജീവിതത്തെ ദുരിതക്കയത്തിലേക്കു തള്ളിയിട്ടത്. ഇരുകാലുകളിലും മുറിവുണ്ടായ ഭാഗത്തെ കാൽവിരൽ കറുത്ത നിറത്തിലായതിനെ തുടർന്നു ചികിത്സ നടത്തിയെങ്കിലും വലതുകാൽ മുട്ടിനു താഴെ മുറിക്കേണ്ടിവന്നു. ഇടതുകാലിലെ 3 വിരലുകളും മുറിച്ചുമാറ്റി.

വലതുകാലിനു പകരം പിടിപ്പിച്ച വെപ്പുകാലിന്റെ അപാകത കാരണം കാൽ ഉരഞ്ഞുപൊട്ടി. ഇതിനിടയ്ക്ക് ഇടതുകാലിൽ ചൂടുവെള്ളം വീണു മുറിവായി. കാൽപാദത്തിന്റെ അടിയിലും മുറിവിന്റെ വേദന പടർന്നതോടെ ഓരോ അടി വയ്ക്കുമ്പോഴും അസഹനീയ വേദനയാണ്. വേദന കൂടുതലുള്ള ദിവസങ്ങളിൽ എഴുന്നേൽക്കാൻ പോലും കഴിയാത്തതിനാൽ പട്ടിണി കിടക്കേണ്ടി വരാറുണ്ടെന്നു നിറകണ്ണുകളോടെ ചന്ദ്രൻ പറയുന്നു.

മാസത്തിൽ 2 തവണ ചികിത്സയ്ക്കായി പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും പോകുന്നതു സമീപവാസികളായ സുഹൃത്തുകളുടെ സഹായത്തോടെയാണ്. യാത്രാച്ചെലവിനുള്ള പണം പോലും ഇല്ലാത്തതിനാൽ ചികിത്സയും മുടങ്ങുന്ന സ്ഥിതിയാണ്. വികലാംഗ പെൻഷൻ മാത്രമാണു വരുമാനമാർഗം. ഇതു മരുന്നു വാങ്ങാൻപോലും തികയാറില്ല. ചന്ദ്രനെ സഹായിക്കാനായി ഇന്ത്യൻ ഓവർസീസ് ബാങ്ക് പാലക്കാട് ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 006801000017804. ഐഎഫ്എസ്‌സി: IOBA0000068.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama