go

കാഞ്ഞിരപ്പുഴ ചെക്ക് ഡാമും റോ‍ഡും താൽക്കാലികമായി പുനർനിർമിക്കും

palakkad-kankirappuzha-cheq-dam
തകർന്ന കാഞ്ഞിരപ്പുഴ ചെക്ക് ഡാമും അപ്രോച്ച് റോഡും മന്ത്രി കെ.കൃഷ്ണൻകുട്ടി സന്ദർശിക്കുന്നു.
SHARE

മണ്ണാർക്കാട് ∙ കാഞ്ഞിരപ്പുഴ ഡാം തുറന്നതിനെ തുടർന്നു തകർന്ന ചെക്ക് ഡാമും അപ്രോച്ച് റോ‍ഡും താൽക്കാലികമായി പുനർനിർമിക്കുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി. ചെക്ക് ഡാം തകർന്നതിനെ തുടർന്ന് കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കാരാകുർശ്ശി പഞ്ചായത്തുകളിലെ ശുദ്ധജല വിതരണം മുടങ്ങി. അപ്രോച്ച് റോഡ് തകർന്നതിനാൽ പിച്ചളമുണ്ട, വാക്കോടൻ, പാലക്കയം, അച്ചിലട്ടി, ചോലയിൽകുന്ന് ഭാഗങ്ങളിലുള്ളവരുടെ യാത്ര വഴിമുട്ടി. ഇന്ന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ തുടർ നടപടി സ്വീകരിക്കുമെന്നു മന്ത്രി പറഞ്ഞു. ചെക്ക് ഡാമും അപ്രോച്ച് റോ‍ഡും സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

അത്യാവശ്യഘട്ടങ്ങളിൽ ഡാമിനു മുകളിലൂടെ യാത്രാസൗകര്യം ഒരുക്കാൻ അധികൃതർ സന്നദ്ധത അറിയിച്ചു. എന്നാൽ ഡാമിനു മുകളിൽ വാഹനം നിർത്തിയിടുന്നതും അപകടകരമായ രീതിയിൽ സെൽഫി എടുക്കുന്നതും തടയാൻ ആവശ്യമായ ജീവനക്കാരില്ലാത്തതിനാലാണ് ഇതു വഴിയുള്ള ഗതാഗതം നിയന്ത്രിച്ചതെന്നു കാഞ്ഞിരപ്പുഴ ഇറിഗേഷൻ അധികൃതർ അറിയിച്ചു.

താൽക്കാലിക ചെക്ക് ഡാം നിർമിച്ചാൽ കാരാകുർശ്ശി, തച്ചമ്പാറ പഞ്ചായത്തുകളിലെ ശുദ്ധജല വിതരണം പുനഃസ്ഥാപിക്കാനാകും. കാഞ്ഞിരപ്പുഴ പഞ്ചായത്തിലേക്കുള്ള പമ്പിങ് മെയിൻ പൈപ്പ് ഒലിച്ചു പോയിരുന്നു. ഇതു പുനഃസ്ഥാപിച്ചാലേ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ശുദ്ധജല വിതരണം പുനഃസ്ഥാപിക്കാനാ‌കൂ എന്നു ജല അതോറിറ്റി അധികൃതർ അറിയിച്ചു.കെ.വി. വിജയദാസ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് പി. മണികണ്ഠൻ, ജില്ലാ പഞ്ചായത്തംഗം സി. അച്യുതൻ നായർ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama