go

പാമ്പൻതോട് മലയിലെ ഉരുൾപൊട്ടലിൽ വ്യാപക കൃഷിനാശം

പാമ്പൻതോട് മലയിലെ ഉരുൾപൊട്ടലിൽ കൃഷി സ്ഥലം കല്ലും മണ്ണും വന്നു നിരന്ന നിലയിൽ.
പാമ്പൻതോട് മലയിലെ ഉരുൾപൊട്ടലിൽ കൃഷി സ്ഥലം കല്ലും മണ്ണും വന്നു നിരന്ന നിലയിൽ.
SHARE

മണ്ണാർക്കാട്∙ പൂഞ്ചോല പാമ്പൻതോട് മലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വ്യാപകമായി കൃഷി നശിച്ചു.  താന്നിക്കപ്പാറ ദേവസ്യയുടെ നാലേക്കർ കൃഷി സ്ഥലം ഒലിച്ചു പോയി. കവുങ്ങ്, കുരുമുളക്, കാപ്പി , റമ്പർ, ജാതി, കൊക്കൊ തുടങ്ങിയ കൃഷികളെല്ലാം നശിച്ചു. ഉരുൾപൊട്ടലിൽ  വൻമരങ്ങളും പാറക്കല്ലുകളും ഒഴുകിയെത്തി. ഇപ്പോൾ ഇവിടെ വൻ പാറക്കഷണങ്ങളും ചെളിയും നിറഞ്ഞിരിക്കുകയാണ്.

ശക്തമായ മലവെള്ളപ്പാച്ചിൽ പലയിടങ്ങളിലും വ്യാപകമായി മണ്ണിടിഞ്ഞതിനാൽ കൃഷി സ്ഥലത്തേക്ക് രണ്ട് ദിവസം കഴിഞ്ഞ് ഇന്നലെയാണ് എത്തിപ്പെടാൻ കഴിഞ്ഞത്. ഉണ്ടായിരുന്നതുകൊണ്ട് അവിടേക്ക് ആർക്കും തന്നെ എത്താൻ സാധിച്ചരുന്നില്ല. സഹോദരൻ താന്നിക്കാപ്പാറ ജോസിന്റെ സ്ഥലത്തും ഉരുൾപൊട്ടി കൃഷി നാശം സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് ഉരുൾപൊട്ടിയതിനെ തുടർന്ന് പാമ്പൻതോട് ആദിവാസി കോളനിയിലുള്ളവരെ ക്യാംപിലേക്കു മാറ്റി.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama