go

എലവഞ്ചേരിയിൽ പച്ചക്കറിക്കൃഷിക്ക് വൻനാശം; രണ്ടരക്കോടിയുടെ നഷ്ടം

palakkad-ramya-haridas
എലവഞ്ചേരി പനങ്ങാട്ടിരിയിലെ മഴയിൽ നശിച്ച പച്ചക്കറിപ്പാടം രമ്യ ഹരിദാസ് എംപി സന്ദർശിക്കുന്നു,
SHARE

എലവഞ്ചേരി ∙ ഓണത്തിനു പച്ചക്കറി വിളവെടുപ്പിനു കാത്തിരുന്ന കർഷകർക്കു മേൽ ദുരിതപ്പെരുമഴ. പന്തൽ വീണും വെള്ളം കയറിയും 2.5 കോടിയോളം രൂപയുടെ നഷ്ടം. പച്ചക്കറി വിള നശിച്ച് 1.5 കോടി, വിത്തുൽപാദന തോട്ടം നശിച്ച് 75 ലക്ഷം, വാഴകൾ ഒടിഞ്ഞുവീണ് 26 ലക്ഷം എന്നിങ്ങനെയാണ് എലവഞ്ചേരി പഞ്ചായത്തിൽ മാത്രം നഷ്ടമുണ്ടായത്.

പന്തൽ വീണും വെള്ളം കയറിയും ഇരുന്നൂറോളം കർഷകരുടെ 290 ഏക്കറോളം സ്ഥലത്താണു വിള നാശം സംഭവിച്ചത്. ഇതിൽ 38 ഏക്കറോളം സ്ഥലത്തെ പച്ചക്കറി തോട്ടത്തിന്റെ പന്തൽ പൂർണമായി നിലം പൊത്തി. സംസ്ഥാനത്തെ വിഎഫ്പിസികെയുടെ പ്രധാന വിത്തുൽപാദക കേന്ദ്രമായ എലവഞ്ചേരിയിൽ പാവൽ, പടവലം തുടങ്ങി പന്തൽ വിളകൾ മാത്രം 20 ഏക്കറോളം സ്ഥലത്തെ വിത്തു കൃഷി പൂർണമായി നശിച്ചു.

25 ഏക്കറോളം സ്ഥലത്തെ പയർ ഉൾപ്പെടെയുള്ള വിളകൾ നശിച്ചിട്ടുണ്ടെന്നു വിഎഫ്പിസികെ ജില്ലാ മാനേജർ പി. ഉമ പറഞ്ഞു. എലവഞ്ചേരി പഞ്ചായത്തിൽ മാത്രം 13,000 വാഴകൾ നശിച്ചു. ഓണക്കാലത്തു കോടികളുടെ വിറ്റുവരവ് ഉണ്ടാക്കുന്ന സംസ്ഥാനത്തെ ഒന്നാം സ്ഥാനത്തുള്ള വിഎഫ്പിസികെ സ്വാശ്രയ കർഷക സമിതിയിൽ തുടർച്ചയായ രണ്ടാം വർഷവും മഴക്കെടുതി മൂലം ഉണ്ടായ വൻ നഷ്ടം കർഷക കുടുംബങ്ങളെ കടക്കെണിയിലാക്കും.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama