go

അഗ്നിമുഖങ്ങളിൽ ഇനി ഫയർ ഫൈറ്റർ സ്യൂട്ട്

palakkad-fire-force-team
ഫയർ ഫൈറ്റർ സ്യൂട്ട് ധരിച്ച പാലക്കാട് അഗ്നിരക്ഷാ സേനാംഗങ്ങൾ.
SHARE

പാലക്കാട് ∙ അഗ്നിമുഖങ്ങളിൽ ഇനി അഗ്നിസുരക്ഷാ സേനയ്ക്കു പുതിയ സുരക്ഷാ വസ്ത്രം. ‘ഫയർ ഫൈറ്റർ സ്യൂട്ട്’ ധരിച്ചാൽ തീപിടിത്തത്തിനടുത്തു ചെന്ന് അണയ്ക്കാൻ കഴിയും.സംസ്ഥാനത്ത് 1500 വസ്ത്രങ്ങൾ വിതരണം ചെയ്തു. ജില്ലയിലെ മുഴുവൻ അഗ്നിരക്ഷാ സേന ഓഫിസുകൾക്കും വസ്ത്രം നൽകിയിട്ടുണ്ട്.

palakkad-fire-force-jacket

വരും ദിവസങ്ങളിൽ മുഴുവൻ ജീവനക്കാർക്കും വസ്ത്രം വിതരണം ചെയ്യും.തീയിലും വൈദ്യുത ലൈനുകളിലും ചവിട്ടി നൽക്കാനുള്ള പ്രത്യേക തരം ഗംബൂട്ടും ഷോക്കേൽക്കാത്ത പ്രത്യേകതരം ഗ്ലൗസുകളും ചൂടിനെ പ്രതിരോധിക്കാവുന്ന ഗ്ലാസ് ഘടിപ്പിച്ച ഹെൽമറ്റും വസ്ത്രത്തിനൊപ്പമുണ്ട്.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama