go

ഒ‍ാണത്തിരക്കിൽ ഓടാൻ പൊലീസിനു വേണം ഇന്ധനം

police-jeep
SHARE

പാലക്കാട് ∙ ഒ‍ാണത്തിരക്കിൽ സുഗമമായ യാത്രയ്ക്കു സഹായിക്കേണ്ട പെ‍ാലീസ്, വാഹനങ്ങളിൽ ആവശ്യമായ ഇന്ധനം ലഭിക്കാതെ വലയുന്നു.ഇന്ധന കുടിശ്ശിക പെരുകിയതിനെത്തുടർന്ന് പൊലീസ് വാഹനങ്ങൾക്ക് ജില്ലയിലെ പമ്പുകളിൽ പലതും അപ്രഖ്യാപിത വിലക്കേർപ്പെടുത്തി.

വിവിധ പെട്രോൾ പമ്പുകൾക്ക് 1.5 കോടി രൂപയാണു 5 മാസത്തിനിടെ ജില്ലാ പൊലീസിൽനിന്നു ലഭിക്കാനുള്ളതെന്നു പമ്പ് ഉടമകൾ പറഞ്ഞു. നിലവിൽ 400 പൊലീസ് വാഹനങ്ങളാണു ജില്ലയിലുള്ളത്. 40 ലക്ഷം രൂപ ഇതിനകം കൊടുത്തുതീർത്തെന്നും 43 ലക്ഷം രൂപ ഉടൻ നൽകുമെന്നും ജില്ലാ പൊലീസ് അധികൃതർ പറഞ്ഞു.

കല്ലേക്കാട് എആർ ക്യാംപിലുള്ള മോട്ടർ ട്രാൻസ്പോർട് ഓഫിസിലാണു ജില്ലയിലെ പൊലീസ് വാഹനങ്ങൾക്ക് അനുവദിക്കേണ്ട തുക തയാറാക്കുന്നത്. ഓരോ വാഹനങ്ങളുടെയും നമ്പറും ഓടിയ കിലോമീറ്ററുകളും വിലയിരുത്തി തയാറാക്കുന്ന ഫണ്ട് പിന്നീട് ജില്ലാ പൊലീസ് ഓഫിസിലേക്കു കൈമാറുകയാണ് പതിവ്.

തുടർന്ന് ഡിപിഒയിൽനിന്നാണ് പമ്പുകൾക്കു പണം അനുവദിക്കുക. നടപടികളിൽ വരുന്ന കാലതാമസം ഇന്ധന പ്രതിസന്ധി രൂക്ഷമാക്കിയതോടെ രാത്രികാല പരിശോധനയടക്കം പൊലീസിന്റെ ഔദ്യോഗിക യാത്രകൾ മിക്കതും ബൈക്കുകളിലായി.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama