go

തമിഴ് സ്നേഹത്തിൽ ഇലയിട്ടോണം

Palakkad News
പാലക്കാട് വലിയങ്ങാടിയിലെ വാഴയില കച്ചവട കേന്ദ്രം
SHARE

വാളയാർ ∙ ഓണത്തിനു തുമ്പപ്പൂ ചോറു വിളമ്പാൻ തൂശനില തന്നെ വേണമെന്ന മലയാളിയുടെ ആഗ്രഹത്തിനു ഇക്കുറിയും തമിഴ്നാട് വിലയിടും. കേരളത്തിലെ വാഴക്കൃഷി പ്രളയം കൊണ്ടുപോയതോടെ നൂറുകണക്കിനു ലോറികളിലാണു തമിഴ്നാട്ടിൽനിന്നു വാഴയിലകൾ സംസ്ഥാനത്തേക്ക് എത്തിക്കുന്നത്. വില കുതിച്ചുയരുന്നതോടെ കച്ചവടക്കാർക്കും സന്തോഷം. കല്യാണ സദ്യ പോലും പേപ്പർ ഇലയിൽ വിളമ്പുമെങ്കിലും ഓണസദ്യയ്ക്കു തൂശനില ഒഴിവാക്കാനാകില്ല മലയാളികൾക്ക്.

തൂത്തുക്കുടി, മധുര, പൊള്ളാച്ചി, ഉദുമൽപേട്ട, സേലം, ഉത്തമപാളയം, ചിന്നമന്നൂർ എന്നിവിടങ്ങളിൽനിന്നാണു കേരളത്തിലേക്കു കൂടുതൽ ഇലയെത്തുന്നത്. ഓണമെത്തിയതോടെ ചെറിയ ഇലയ്ക്കു 3 മുതൽ 4 രൂപ വരെയും ഇടത്തരത്തിനു 5 മുതൽ 6 രൂപ വരെയും സദ്യ വിളമ്പാൻ ഉപയോഗിക്കുന്ന നാക്കിലയ്ക്കു 8 രൂപ മുതൽ 9 രൂപയും വിലയീടാക്കുന്നുണ്ട്. നാക്കിലയ്ക്ക് ഒരു രൂപ മുതൽ മൂന്നു രൂപ വരെ വില കയറ്റിയവരുണ്ട്. 

വയനാട്, കുട്ടനാട്, പാലക്കാട് എന്നിവിടങ്ങളിൽനിന്നാണു സാധാരണ വാഴയില എത്താറ്. എന്നാൽ ഇക്കുറി കാലവർഷം ഏക്കറുകണക്കിന് വാഴത്തോട്ടങ്ങളിൽ നാശം വിതച്ചതോടെ നാട്ടിൽനിന്നുള്ള വാഴയില ലഭ്യത കുറഞ്ഞു. നാടൻ വാഴയിലകൾ ഇക്കുറി വിപണി കണ്ടില്ല. ഇതോടെയാണ് വ്യാപാരികൾ തമിഴ്നാടിനെ ആശ്രയിച്ചത്. ചിങ്ങത്തിൽ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾ കൂടുതലാണ്. ഇതിനു വേണ്ടതു തൂശനില തന്നെ. ഇലയ്ക്കു വേണ്ടി മാത്രം വാഴക്കൃഷി ചെയ്യുന്നവർ തമിഴ്നാട്ടിലുണ്ട്. ഞാലിപ്പൂവൻ, കർപ്പൂരവല്ലി എന്നിവയാണ് ഇലയ്ക്കുവേണ്ടി കൃഷിചെയ്യുന്ന വാഴകളിൽ പ്രധാനം. ഓണക്കാലത്തേക്കുള്ള ഇല മുൻകൂട്ടി ഓർഡർ ചെയ്താണ് എത്തിച്ചത്.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama