go

ഓണമെത്തി; നഗരം മാലിന്യക്കൂന

palakkad-onam
SHARE

പാലക്കാട് ∙ നഗരത്തിൽ മാലിന്യ പ്രതിസന്ധി അതിരൂക്ഷം. മാലിന്യം നീക്കാനോ റോഡിലേക്കെത്താത്ത വിധത്തിൽ സംഭരിക്കാനോ നഗരസഭ തയാറാകുന്നില്ല.വീടുകളിൽ നിന്നുള്ള മാലിന്യ ശേഖരണവും സ്തംഭനത്തിലേക്കു നീങ്ങുകയാണ്. ശേഖരിക്കുന്ന മാലിന്യങ്ങൾ യഥാസമയം നീക്കാൻ വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. വീടുകളിൽ നിന്നു മാലിന്യം ശേഖരിക്കുന്ന ഹരിത കർമസേനാംഗങ്ങൾക്കും ഇവ നീക്കാനാവശ്യമായ വാഹനം നൽകിയിട്ടില്ല.

നഗരസഭ ആരോഗ്യ വിഭാഗത്തിനു നേരെ രൂക്ഷ വിമർശനം ഉയരുമ്പോഴും പ്രശ്ന പരിഹാരത്തിനു ഭരണ നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഇടപെടൽ ഇല്ലെന്നു ഭരണപക്ഷ അംഗങ്ങൾ തന്നെ വിമർശിക്കുന്നു. ഉദ്യോഗസ്ഥരോടു പറഞ്ഞിട്ടുണ്ട് എന്ന ഒഴുക്കൻ മറുപടിയാണു ആകെയുള്ളത്.

മാലിന്യ നീക്കത്തിൽ നഗരസഭയുടെ സ്തംഭനാവസ്ഥയ്ക്കെതിരെ കഴിഞ്ഞ നഗരസഭാ യോഗത്തിലടക്കം കടുത്ത വിമർശനം ഉയർന്നിരുന്നു. ഓണാഘോഷത്തോടനുബന്ധിച്ചു മാലിന്യ പ്രതിസന്ധി രൂക്ഷമാകുമെന്ന് ആശങ്കയുണ്ട്. ശേഖരിക്കുന്ന മാലിന്യങ്ങൾ ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ കൂട്ടിയിട്ടു കത്തിക്കുകയാണ്.തുടർച്ചയായ അവധി ദിനങ്ങൾ എത്തിയതോടെ ശുചീകരണം മന്ദഗതിയിലായി നഗരം ചീഞ്ഞു

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama