go

എടത്തനാട്ടുകര സ്കൂൾ മൈതാനം രാജ്യാന്തര നിലവാരത്തിലേക്ക്

palakkad-edathanattukara
രാജ്യാന്തര നിലവാരത്തിലേക്ക് ഒരുക്കുന്ന എടത്തനാട്ടുകര ഗവ. ഹൈസ്കൂൾ മൈതാനം
SHARE

എടത്തനാട്ടുകര ∙മികച്ച താരങ്ങളെ വളർത്തിയെടുത്ത ഗവ.ഹൈസ്കൂൾ മൈതാനി രാജ്യാന്തര നിലവാരത്തിലേക്ക് ഉയരുന്നു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 85 ലക്ഷം രൂപ വകയിരുത്തി നടത്തുന്ന ഒന്നാം ഘട്ട പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തി. എടത്തനാട്ടുകര ഗവ.ഹൈസ്കൂളിൽ കുട്ടികൾക്ക് കളിസ്ഥലം ഇല്ലാത്തതിനെ തുടർന്ന് 1956 ൽ പ്രദേശവാസി കുട്ടിരാമൻ നായർ സ്കൂളിനു  നൽകിയതാണു മൈതാനം. രണ്ടര ഏക്കറോളം വരുന്നതാണു സ്ഥലം.

ഫുട്ബോൾ മത്സരങ്ങളും മറ്റും നടത്തി അതിൽ നിന്നു ലഭിച്ച ലാഭവിഹിതത്തിൽ നിന്ന് ഒരു തുക ചെലവഴിച്ച് ചാലഞ്ചേഴ്സ് ക്ലബാണു നിരപ്പുള്ള മൈതാനമാക്കിയത്. ആകെയുള്ള സ്ഥലത്ത് 100 മീറ്റർ നീളത്തിലും 60 മീറ്റർ വീതിയിലുമാണ് പുല്ലു വിരിച്ച മൈതാനമൊരുങ്ങുന്നത്. ആദ്യഘട്ടത്തിൽ മൈതാനത്തിനു ചുറ്റും ഒരു കോൺക്രീറ്റ് കെട്ടും മൈതാനത്തേക്കാവശ്യമായ ജല സൗകര്യത്തിന് കുഴൽകിണറുമാണുള്ളത്.

കുറച്ച് ഭാഗത്ത് കൂടി പുല്ല് വിരിക്കുന്നതോടെ ഒന്നാംഘട്ടത്തിലുള്ള പണികൾ പൂർത്തിയാകും. തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് എംഎൽഎയുടെ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപകൂടി വകയിരുത്തിയിട്ടുണ്ട്.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama