go

പ്രളയം: ശബരിമലയിലേക്ക് ശുദ്ധജലം നൽകുന്ന കുന്നാർ ഡാം നികന്നു

ശബരിമല സന്നിധാനത്തിലേക്ക് ശുദ്ധജലം നൽകുന്ന കുന്നാർ ഡാം പ്രളയത്തിൽ നികന്ന നിലയിൽ.
ശബരിമല സന്നിധാനത്തിലേക്ക് ശുദ്ധജലം നൽകുന്ന കുന്നാർ ഡാം പ്രളയത്തിൽ നികന്ന നിലയിൽ.
SHARE

ശബരിമല ∙ സന്നിധാനത്തേക്ക് കുടിവെള്ളം നൽകുന്ന കുന്നാർ ഡാം പ്രളയത്തിൽ നികന്നു; സന്നിധാനം കടുത്ത ജലക്ഷാമത്തിലേക്ക്. പ്രളയത്തിൽ അണക്കെട്ടിനുള്ളിൽ കല്ലും മണ്ണും വന്ന് അടിയുകയായിരുന്നു.സംഭരണശേഷി നഷ്ടമായതോടെ ഡാം കവിഞ്ഞ് വെള്ളം പുറത്തേക്ക് ഒഴുകി പാഴാകുകയാണ്. സന്നിധാനത്തുനിന്ന് ഏഴ് കിലോമീറ്റർ അകലെ കുന്നാർ മലയിൽ സ്ഥിതിചെയ്യുന്ന അണക്കെട്ടിന്റെ ശേഷി 50 ലക്ഷം ലീറ്ററാണ്. പ്രധാന കുടിവെള്ള സ്രോതസ്സായ ഇവിടെനിന്ന് ദിവസം 25 ലക്ഷം ലിറ്റർ വെള്ളമാണ് സന്നിധാനത്തെത്തിക്കുന്നത്.

ഉയരത്തിലുള്ള സ്ഥലമായതിനാൽ മോട്ടോർ ഉപയോഗിക്കാതെയാണ് ഇവിടെനിന്നും വെള്ളം എത്തിക്കുന്നത്. ഞായറാഴ്ച ദേവസ്വം എൻജിനീയർമാർ പരിശോധനയ്ക്ക് പോയപ്പോഴാണ് ഡാം നികന്നത് കണ്ടെത്തിയത്. അടുത്ത ദിവസം ഡാമിലെ മണ്ണ് നീക്കുന്നതിനായി തൊഴിലാളികളെ അയയ്ക്കും. എത്രയും പെട്ടെന്ന് ഡാം ശരിയാക്കിയില്ലെങ്കിൽ വരുന്ന മാസപൂജയ്ക്ക് സന്നിധാനത്ത് ശുദ്ധജലക്ഷാമം അനുഭവപ്പെടും. മോട്ടോറിന്റെ നാശവും വൈദ്യുതി തകരാറും കാരണം കഴിഞ്ഞ പതിനാലു മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പമ്പിങ് നിർത്തി വച്ചിരിക്കുകയാണ്.

Read more : Kerala Floods

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama