go

സൗജന്യ പമ്പ-ത്രിവേണി സർക്കുലർ സർവീസ് ബസ്സുമായി കെഎസ്ആർടിസി

trivandrum-ksrtc
പമ്പയിൽ നിന്ന് ത്രിവേണിയിലേക്കു സൗജന്യമായി സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്.
SHARE

ശബരിമല ∙ കയറിക്കോ... ടിക്കറ്റ് എടുക്കണ്ട. കണ്ടക്ടർ വിളിച്ചു പറഞ്ഞുകയറ്റുമ്പോൾ അയ്യപ്പന്മാർക്കു സംശയം. ഇതു സത്യമോ?. കെഎസ്ആർടിസി ബസിൽ സൗജന്യ യാത്രയോ?. സംശയിക്കണ്ട. പമ്പ - ത്രിവേണി റൂട്ടിൽ അയ്യപ്പന്മാർക്കു സൗജന്യയാത്രയുമായി കെഎസ്ആർടിസി 2 ബസുകളാണു ക്രമീകരിച്ചിട്ടുള്ളത്. ത്രിവേണി പെട്രോൾ പമ്പ് മുതൽ കെഎസ്ആർടിസി സ്റ്റാൻഡ് വരെയാണ് ഈ ബസുകൾ ഓടുന്നത്.

പെട്രോൾ പമ്പ്പടി മുതൽ പമ്പ ബസ് സ്റ്റാൻഡ് വരെ ഒരു കിലോമീറ്റർ കഷ്ടിച്ചേയുള്ളു. എപ്പോഴും ഒരു ബസ് ത്രിവേണിയിലും അടുത്തത് സ്റ്റാൻഡിലുമാണ്. ത്രിവേണിയിലെ ബസിൽ അയ്യപ്പന്മാർ നിറയുമ്പോൾ വിടും. അതേസമയത്തു തന്നെ സ്റ്റാൻഡിലുള്ള ബസ് ത്രിവേണിക്കു പുറപ്പെടും. കഴിഞ്ഞ വർഷം വരെ പമ്പ-ത്രിവേണി റൂട്ടിൽ 10 രൂപ നിരക്കിൽ യാത്ര ചെയ്യാൻ ഒരുക്കിയിരുന്ന ബസാണ് ഇപ്പോൾ പൂർണമായും സൗ‍ജന്യമാക്കിയത്.

ഇത്തവണ തീർഥാടകരുടെ സ്വകാര്യ വാഹനങ്ങൾ നിലയ്ക്കൽ വരെയാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കൽ - പമ്പ റൂട്ടിൽ കെഎസ്ആർടിസി മാത്രമേയുള്ളു. നിലയ്ക്കൽ നിന്നു പമ്പയ്ക്കുള്ള ടിക്കറ്റ് എടുക്കുമ്പോൾ മടക്കയാത്ര ഉൾപ്പെടെയാണു ലഭിക്കുന്നത്.   സന്നിധാനത്തു നിന്നു നടന്നു മലയിറങ്ങി പമ്പാമണൽപ്പുറത്ത് എത്തുമ്പോഴേക്കും അയ്യപ്പന്മാർ ശരിക്കും തളരും.

ഒരടി മുന്നോട്ടു നടക്കാൻ പറ്റാത്ത അവസ്ഥയിൽ. മലകയറ്റത്തേക്കാൾ കഠിനമാണു മലയിറക്കം. കാലിനു നല്ലബലം കൊടുത്തേ ഇറങ്ങാൻ പറ്റു.  ചെളിക്കുഴിയിലും നീലിമല അടിവാരത്തിലും എത്തുമ്പോഴേക്കും ഒരടിപോലും നടക്കാൻ പറ്റാത്ത അവസ്ഥയിലാകും ഭൂരിഭാഗം തീർഥാടകരും. ഇവരെ സഹായിക്കാനാണ് കെഎസ്ആർടിസി പമ്പ-ത്രിവേണി സർക്കുലർ സർവീസ് തുടങ്ങിയത്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama