go

പിണറായി ജനങ്ങളെ ഭിന്നിപ്പിക്ക‍ുന്നു: പി.ജെ. കുര്യൻ

trivandrum-kurian
ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാപകൽ സമരത്തിന്റെ സമാപനം പത്തനംതിട്ടയിൽ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യുന്നു.
SHARE

പത്തനംതിട്ട ∙ ശബരിമല യുവതീപ്രവേശത്തിന്റെ പ്രവേശത്തിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ജനങ്ങളെ ജാതിയുടെയും വിശ്വാസത്തിന്റെയും പേരിൽ ഭിന്നിപ്പിക്കാനും അതുവഴി രാഷ്ട്രീയം ലാഭം കൊയ്യാനുമാണു ശ്രമിക്കുന്നതെന്നും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പി.ജെ. കുര്യൻ.

ശബരിമലയിൽ സർക്കാർ പ്രഖ്യാപിച്ച നിരോധനാജ്ഞയും പൊലീസ് രാജും പിൻവലിക്കണമെന്നും, തീർഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാപകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് വനിതാ മതിൽ സൃഷ്ടിക്കുമെന്നു പറയുന്ന മുഖ്യമന്ത്രി സ്വന്തം പാർട്ടിക്കാർക്കു പോലും ഇതിന്റെ സാംഗത്യം ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്ന് കുര്യൻ പറഞ്ഞു.

ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, കെപിസിസി സെക്രട്ടറിമാരായ പഴകുളം മധു, ത്രിവിക്രമൻ തമ്പി പി.മോഹൻരാജ്, യുഡിഎഫ് ജില്ലാ കൺവീനർ പന്തളം സുധാകരൻ, ഡിസിസി ഭാരവാഹികളായ എ.സുരേഷ് കുമാർ, അനിൽ തോമസ്, റിങ്കുചെറിയാൻ, സാമുവൽ കിഴക്കുപുറം, കെ.ജയവർമ, കാട്ടൂർ അബ്ദുൽ സലാം, സുനിൽ എസ് ലാൽ, ഡി.ഭാനുദേവൻ, എസ്.വി പ്രസന്നകുമാർ, എസ്.ബിനു, എബ്രഹാം മാത്യു പനച്ചിമൂട്ടിൽ, റെജി പൂവത്തൂർ, സോജി മെഴുവേലി, മാത്യു കുളത്തിങ്കൽ, സജി ചാക്കോ, സിന്ധു അനിൽ, സജി കൊട്ടക്കാട്, എസ് സന്തോഷ് കുമാർ, എസ്.പി. സജൻ എന്നിവർ പ്രസംഗിച്ചു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama