go

മൊറട്ടോറിയം പരിഗണിക്കാതെ ഗ്രാമീണ കാർഷിക ബാങ്കുകൾ; വായ്പയെടുത്തവർ ദുരിതത്തിൽ

SHARE

പത്തനംതിട്ട ∙ പ്രളയം കർഷകരെ കണ്ണീരിലാഴ്ത്തിയിട്ടു 3 മാസം കഴിഞ്ഞും വായ്പകൾക്ക് സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം കാണാമറയത്ത്. ജില്ലയിലെ പ്രാഥമിക ഗ്രാമീണ കാർഷിക വികസന ബാങ്കുകളിൽ നിന്നു കാർഷിക ആവശ്യങ്ങൾക്ക് വായ്പയെടുത്തവർക്ക് മൊറട്ടോറിയം ഇനിയും അനുവദിച്ചിട്ടില്ലെന്ന് പരാതിയുയരുന്നു.

ഗ്രാമീണ കർഷകരുടെ ഉന്നമനത്തിനായി പ്രവർത്തിക്കേണ്ട ബാങ്കുകളിൽ പ്രളയാനന്തരം കർഷകർക്ക് ആശ്വാസമാകേണ്ട മൊറട്ടോറിയം അട്ടിമിറിക്കപ്പെട്ടു. ജില്ലയിലെ താലൂക്കുകളിൽ എല്ലാം പ്രവർത്തിക്കുന്ന പ്രാഥമിക ഗ്രാമീണ കാർഷിക വികസന ബാങ്കുകളിൽ നിന്ന് ആയിരക്കണക്കിനു കർഷകരാണ് വായ്പയെടുത്തിട്ടുള്ളത്. കോടിക്കണക്കിന് രൂപയുടെ വായ്പകളാണ് ഇത്തരത്തിലുള്ളത്.

പൊതുമേഖലാ ബാങ്കുകളിൽ നിന്നു വീട് നിർമിക്കുന്നതിനുള്ള വായ്പകൾ പോലും മൊറട്ടോറിയം നൽകിയപ്പോഴാണു കർഷകരെ ഉദ്ദേശിച്ചുള്ള ബാങ്കുകൾ അറിയിപ്പു ലഭിച്ചില്ലെന്ന ന്യായം പറഞ്ഞു വിഷമവൃത്തത്തിലാക്കുന്നത്. പ്രളയബാധിത മേഖലയിൽ സർവതും നഷ്ടമായ കർഷകർക്കു വരുമാനം ഇല്ലാതായതോടെ തുക തിരിച്ചടയ്ക്കാനോ പലിശ അടയ്ക്കാനോ മാർഗമില്ല.

കാർഷിക വായ്പകളിൽ തിരിച്ചടവിനു സാവകാശം പ്രതീക്ഷിച്ച് ആശ്വാസം കൊണ്ട കർഷകർക്ക് മൊറട്ടോറിയം അനുവദിച്ചു കൊണ്ടുള്ള അറിയിപ്പ് അനന്തമായി നീളുന്നു. കാർഷിക വായ്പയ്ക്കു പിഴപ്പലിശ കൂടാതെ 1 വർഷത്തെ സാവകാശമാണ് ലഭിക്കുന്നത് നിലവിലെ സാഹചര്യത്തിൽ ഏറെ ആശ്വാസം നൽകും. ഇതെ സമയം മൊറ‌ട്ടോറിയം സംബന്ധിച്ചു തിരുവനന്തപുരം ഹെഡ് ഓഫിസിൽ നിന്ന് അറിയിപ്പു ലഭിച്ചിട്ട് 2 ദിവസമായിട്ടേയുള്ളവെന്ന് പ്രാഥമിക ഗ്രാമീണ കാർഷിക വികസന ബാങ്ക് അധികൃതർ പറയുന്നു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama